എൻ മൃഗയാസ്മരണകൾ 51 താമസിയാതെ അവർ നിശ്ചയിച്ചു പറഞ്ഞുവെച്ച ഒരു ദിവസംതന്നെ ഇദംപ്രഥമമായ എന്റെ വന്യാശനം യാട്ടിനായി ഞാൻ പുറപ്പെട്ടു. എന്റെ ഗുരുഭൂതനായ കിളിമാനൂരെ അമ്മാവൻറെ അനുമതിക്കു ഞാൻ ആ വശ്യപ്പെട്ടപ്പോൾ അവിടുത്തെ അനുചരനും നായാട്ടിൽ നല്ലവണ്ണം പരിചിതനും ആയ ഒരു ബ്രാഹ്മണനെക്കൂടി എന്റെ ഒരുമിച്ചുപോരുന്നതിനു ശിഷ്യവത്സലനായ അ വിടുന്നു പറഞ്ഞയച്ചു. ഉള്ളൂർ ചെന്നു സ്നാനം, സ്വാമി ദർശനം മുതലായതു കഴിച്ച് അന്നു സുഗമമല്ലാതിരുന്ന മാ ർഗ്ഗത്തിൽകൂടി മൂന്നുനാലു നാഴികപോയപ്പോൾ അവി ടെ ഏകദേശം ഇരുപത്തഞ്ചു നായാട്ടുകാർ സിദ്ധന്മാ രായി നില്ക്കുന്നുണ്ടായിരുന്നു. അവരുടെ തോക്കുകളെല്ലാം പ്രായേണ പഴയരീതിയിൽ തീക്കല്ലു വച്ചിട്ടുള്ളവയായിരു ന്നു. അല്പം ഉപപത്തിയുള്ളവരായ മൂന്നുനാലുപേരുടെ തോക്കുകൾ മാത്രമേ കേപ്പുവച്ചവ ആയിരുന്നു. അവ രിൽ മിക്കപേരുടേയും അരയിൽ ഒരു തോൾസഞ്ചി കെ ട്ടിയിരുന്നതിൽ ഒരു ചിരട്ടക്കുടുക്കയിൽ കുറെ വെടിമരു ന്നും, തോക്കിന്റെ കുറുഞ്ഞി തെളിക്കാനും മറ്റുമുള്ള ചി ല സാധനങ്ങളും അവരുടെ വിശപ്പിനെ ശമിപ്പിക്കാൻ ള്ള ചില ഭക്ഷ്യങ്ങളും ഉണ്ടായിരുന്നു. അവർ ഉപയോ ഗിച്ചിരുന്ന വെടിമരുന്നു പ്രായേണ നാട്ടിൽ ഉണ്ടാക്ക പ്പെട്ടതായിരുന്നതിനാൽ പലപ്പോഴും തോക്കിന്റെ കു ഞ്ഞി കത്താതെ വെടിതീരാതിരിക്കാറുള്ളതു നിമിത്തം അ വരിൽ മിക്കവരും കുറുഞ്ഞിക്കു മാത്രം എന്റെ കൈവശം ഉണ്ടായിരുന്ന ശീമമരുന്നിനും ആവശ്യപ്പെടുകയും ഞാൻ അതു കൊടുക്കയും ചെയ്തു. അന്നു നായാട്ടിനായി നിയന്ത്രി 22
താൾ:Malayala Aram Padapusthakam 1927.pdf/57
ദൃശ്യരൂപം