Jump to content

താൾ:Malayala Aram Padapusthakam 1927.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

50 ശ്രീപാദാദികേശവും കണ്ടി സരസീരുഹങ്കയും ഭൂമിയു മിരുപാടുമിരുന്നരുളീടുന്നു. അരികെത്തന്നെ നാരദമാമുനി ഹരിഷാ പൊഴിച്ചു ശിവ ശിവ, സ്ഥലബ്രഹ്മം കണ്ടഗ്രേവിളങ്ങുന്ന പരബ്രഹ്മത്തെ സേവിച്ചു നില്ക്കുന്നു, തിരുവായുധമൂർത്തികളൊക്കെയും ഇരുഭാഗവും നിന്നുസ്തുതിക എൻറ മൃഗയാസ്മരണകൾ. കേരള വർമ്മ വലിയ കോയിത്തമ്പുരാൻ സി. എസ്. ഐ. ഇപ്രകാരം ജനവാസസ്ഥലങ്ങളിൽ കുറെ ദിവസം മൃഗയാവിനോദം കഴിഞ്ഞതിന്റെ ശേഷം കാട്ടിൽ പോ യി ഏതെങ്കിലും വന്യമൃഗങ്ങളെ നായാടണമെന്നുള്ള ആ ഗ്രഹം എന്റെ മനസ്സിൽ അങ്കുരിച്ചുതുടങ്ങി. തിരുവ നന്തപുരത്തിനു സമീപമായ ഉളർ, കുളത്തൂർ, കഴക് ട്ടം, പാങ്ങപ്പാറ എന്ന പ്രദേശങ്ങളിൽ ചിലർ നായാട്ടു ചെയ്യാറുണ്ടെന്നുള്ള വിവരം അറിഞ്ഞു, അവരിൽ ഒന്ന രണ്ടു പ്രധാനികളെ വരുത്തി, ആ ദിക്കുകളിൽ എവിടെ യെങ്കിലും നായാട്ടിനു പോവാൻ എനിക്കു താല്പര്യമുണ്ട അന്നു പറഞ്ഞപ്പോൾ അവർക്കു വളരെ സന്തോഷമായി.

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/56&oldid=224123" എന്ന താളിൽനിന്ന് ശേഖരിച്ചത്