Jump to content

താൾ:Malayala Aram Padapusthakam 1927.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

34 യത്രേ. പൂർവ്വപുണ്യക്ഷയം കൊണ്ടു പാശ്ചാത്യ ഗ്രസ്തനായ കയ്മൾ ആരെന്നറിയുന്നില്ല. അദ്ദേഹത്തിന്റെ ദേ ശം കൊച്ചിരാജ്യത്തിനും അമ്പലപ്പുഴ രാജ്യത്തിനും ഇട ായിരുന്നു എന്നു മാത്രമേ പറഞ്ഞുകാണുന്നു. അനന്തരം ചെമ്പകശ്ശേരി രാജാവിനെപ്പറ്റി വ്യ കതമായ ഒരുവർണ്ണന നമുക്കു ലഭിക്കുന്നതു മെനിസീസ് മെത്രാൻ യാത്രാവിവരണങ്ങളിൽനിന്നാകുന്നു. പോർട്ടു ഗീസ് പുരോഹിതാധ്യക്ഷനായിരുന്ന അദ്ദേഹം നാട്ടുക സ്ത്യാനികളെ റോമൻ കത്തോലിക്ക മതപ്രസ്ഥാനത്തി ൽ ചേർക്കുവാനും സ്വമതത്തെ പ്രചരിപ്പി ിക്കുവാനും അ ശ്രാന്തമായി പ്രവർത്തിച്ചുകൊണ്ടിരുന്നു. കൊല്ലം മാണ്ടിടയ്ക്ക് ഈ മെത്രാൻ ചെമ്പകശ്ശേരി രാജാവിനെ സന്ദർശിച്ചതും രണ്ടുപേരുംകൂടി പുറക്കാട്ടു പള്ളിവയ്ക്കും വാൻ വേണ്ടിപ്പോയതും മറ്റും ചരിത്രഗ്രന്ഥങ്ങളിൽ വ ർണ്ണിച്ചിട്ടുണ്ട്. മധ്യാനംവരെ മതവിഷയകമായ കർമ്മാ നുഷ്ഠാനങ്ങൾ കൊണ്ട് അന്യന്മാർക്കു രാജാവിനെക്കാണു വാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് ഉച്ചതിരിയുന്നതു വരെ കാത്തിരുന്നശേഷം മാത്രമേ മെത്രാനു രാജാവിനെ കാണാൻ കഴിഞ്ഞു. അന്നത്തെ രാജാവു മിക്കവാറും ഹ്രസ്വശരീരനും, കൂടിക്കാഴ്ച നടന്നപ്പോൾ സർവ്വാഭരണ ഭൂഷിതനും ആയിരുന്നെന്നു പറഞ്ഞിരിക്കുന്നു. Q പ്രസിദ്ധവിദ്വാനും മഹാകവിയുമായ മേൽപ്പത്ത ർ നാരായണഭട്ടതിരി ഈ രാജാവിന്റെ സദസ്സിൽ ത്തിച്ചിരുന്നതായി വിചാരിക്കേണ്ടിയിരിക്കുന്നു. “ആയു രാരോഗ്യസൗഖ്യം” എന്നു നാരായണീയത്തിലെ അന്തി മഭാഗം കലിദിനസംഖ്യയെക്കുറിക്കുന്നതാകുന്നു. അത

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/40&oldid=223788" എന്ന താളിൽനിന്ന് ശേഖരിച്ചത്