31 ച്ചുകൊള്ളുവാൻ പറഞ്ഞു ഭടന്മാർക്കു കൊടുത്തു. അത സരിച്ച് അവർ പോയി ഭക്ഷണം കഴിച്ച ശേഷം വസ്തുത കൾ എല്ലാം മനസ്സിലാക്കി. മറ്റു ജന്മിമാരുടെ പരിഹാ സചാപല്യം ശമിപ്പിക്കുന്നതിനും ചെമ്പകശ്ശേരിയോടുള്ള കടപ്പാടു വീട്ടുന്നതിനും അവർ നിശ്ചയിച്ചു. ആ ഭടന്മാർ ചെമ്പകശ്ശേരിയെ നാട്ടിലെ രാജാവായി ഘോഷണം ചെ യും മറ്റു ജന്മിമാരെ കൊള്ളചെയ്തു ക്ഷയിപ്പിക്കയും ചെ യ്തു. ഇങ്ങനെയാണ് ഐതിഹ്യപ്രകാരം ശ്ശേരി രാജകുടുംബത്തിന്റെ ഉൽപത്തി. ഇതു വാസ്തവമാ ണെങ്കിലും അല്ലെങ്കിലും പരിഹാസത്തിന്റെ വിപാക ത്തെ വിശദമാക്കുന്നതിനു് ഈ കഥ ഒരു നല്ല ഉദാഹരണ മാകുന്നു. ചെമ്പക കൊല്ലവർഷം സാംമാണ്ടക്കു മുമ്പുമുതൽ മ്പകശ്ശേരി രാജ്യത്തിന്റെ നാമധേയം ചരിത്രത്തിൽ പ്ര കാശിച്ചുകാണുന്നുണ്ട്. കൊല്ലം-ാമാണ്ടിൽ വൈക്കം ക്ഷേത്രത്തിലെ ഊരാണ്മക്കാർ പാപ്പുസ്വരൂപത്തിൽ മൂപ്പായിരുന്ന ആദിത്യവർമ്മ മഹാരാജാവിനു് ആ ക്ഷേത്ര ത്തിലെ മേൽകോയ്മ സ്ഥാനം സമർപ്പിച്ചു. അതു സംബ ന്ധിച്ചുള്ള ഒരു ഗ്രന്ഥവരിയിൽ വടക്കുംകൂർ, തെക്കുംകൂർ, അമ്പലപ്പുഴ, കായംകുളം ഇത്യാദി രാജ്യങ്ങളുടെ പേരുകൾ കാണുന്നതുകൊണ്ടു്, അന്നു ചെമ്പകശ്ശേരി രാജ്യത്തിനു സാമാന്യം പ്രാമാണ്യം ഉണ്ടായിരുന്നതായി വിചാരിക്കേ ണ്ടിയിരിക്കുന്നു. പിന്നീടു ചെമ്പകശ്ശേരി രാജ്യത്തെപ്പ ററി കേരളവുമായി വ്യാപാരമുണ്ടായിരുന്ന പോർട്ടുഗീസു കാർ മുതലായ പാശ്ചാത്യന്മാർ എഴുതിയിട്ടുള്ള വിവരണ ങ്ങളിൽ പല പരാമർശങ്ങൾ ഉണ്ട്.
താൾ:Malayala Aram Padapusthakam 1927.pdf/37
ദൃശ്യരൂപം