Jump to content

താൾ:Malayala Aram Padapusthakam 1927.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ആറാംപാഠപുസ്തകം

പ്രവർത്തിക്കാതേ ശാന്തമായികഴിയുന്നു. ചരങ്ങളായ പ്രാ ണികളെയല്ല അചരങ്ങളായ വൃക്ഷാദികൾ ഭക്ഷിക്കുന്നതു്. ജനനമരണഹീനങ്ങളായ പദാർത്ഥങ്ങളെക്കൊണ്ടു ഉത്ഭവി ത്തുകൾ ഉപജീവിക്കുന്നു. ചുരുക്കം പറഞ്ഞാൽ മറ്റുജീവി കളെ തിന്നാതെയാണു വൃക്ഷാദികൾ വളരുന്നതു്. അങ്ങനെയല്ലാതെയിരുന്നു എങ്കിൽ ചരങ്ങളായ ജീവിജാലങ്ങൾ ലോകത്തുത്ഭവിച്ച ഉടൻ തന്നെ ഉദിത്തുകൾ ഭക്ഷിച്ചതിർന്നുപോകുമായിരുന്നു. നേരേമറിച്ച്, ഉത്ഭിത്തുകൾ ചരജീവികളുടെ ആഹാരമൂലസാധനങ്ങളായും അഭിവൃദ്ധിക്കനു കൂലങ്ങളായും പ്രവർത്തിക്കുന്നു. അചരങ്ങൾ ഇല്ലായിരുന്നു എങ്കിൽ ചരങ്ങൾ ഉണ്ടാകുമായിരുന്നില്ല. ഇങ്ങനെ ചരങ്ങൾക്കുമുമ്പു് അചരങ്ങൾ ഉണ്ടായി എന്നു സ്ഥാപിക്കാം.

ഇപ്രകാരം ആദ്യം ജീവൻ പ്രകാശിച്ചതു് ഉത്ഭിത്തുക കളിലാണെന്നു നിർണ്ണയിക്കത്തക്കതാകയാൽ ജീവോല്പ ത്തിയേപ്പറ്റി ഉപരി വിചാരിക്കേണ്ടതു് ഉത്ഭിത്തുകളെ അധിഷ്ഠാനമാക്കി വേണ്ടിയിരിക്കുന്നു. അന്യജീവികളേ ഉ ത്ഭിത്തുകൾ സാധാരണ ഭക്ഷിക്കാറില്ലെന്നു പറഞ്ഞുവ ല്ലൊ. വായു, ജലം, മണ്ണു് ഇത്യാദികൾ ജനനമെന്നും മരണമെന്നുമുള്ള അവധികളാൽ കഌപ്തങ്ങളല്ല. അതുകൊണ്ടു് അവയൊന്നും ജീവികളല്ല. അങ്ങനെയുള്ള ജഡവസ്തുക്കളാണ് പ്രായേണ ഉത്ഭിത്തുകളുടെ ഭക്ഷ്യപദാർത്ഥങ്ങൾ.ഇതെങ്ങനെയാണെന്നറിയുവാൻ ഉത്ഭിത്തുകൾ ശ്വസോച്ഛാസം ഏതുപ്രകാരത്തിൽ ചെയ്യുന്നു എന്നു ഗ്രഹിച്ചിരുന്നാൽ കൊള്ളാം. മനുഷ്യർ ശ്വസിക്കുന്നതും ഉച്ഛ്വസിക്കുന്നതും എങ്ങനെയെന്നു നമുക്ക് അറിയാമല്ലൊ. ശ്വസിക്കുമ്പോൾ വായുവിനെ അകത്തേക്കു വലിക്കയും ഉച്ഛ്വസി

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/14&oldid=223840" എന്ന താളിൽനിന്ന് ശേഖരിച്ചത്