Jump to content

താൾ:Malayala Aram Padapusthakam 1927.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭൂലോകത്തു ജീവന്റെ ഉല്പത്തി 7

ജീവിക്കും വളർച്ചയുണ്ടാകയില്ല. മനുഷ്യരും തിര്യക്കുകളും ആഹാരസാധനങ്ങൾ തേടി നടന്നു സമ്പാദിച്ചു ഭക്ഷിക്കു ന്നു. വൃക്ഷലതാദികൾക്കു സ്വസ്ഥാനങ്ങൾ വിട്ടുപോയി ഭ ക്ഷണം സമ്പാദിക്കുവാൻ തരമില്ല. എന്നാൽ സ്ഥാവര ത്വംകൊണ്ട് അവ നിരാഹാരങ്ങളാണെന്നു വിചാരിക്കേ ണ്ട . വൃക്ഷലതാദികൾക്കു ഭക്ഷണമുള്ളതായി പ്രത്യക്ഷ ത്തിൽ നാം കാണുന്നില്ല. മനുഷ്യരെയും തിര്യക്കുകളെയും മാംസഭുക്കുകൾ എന്നും സസ്യഭുക്കുകളെന്നും രണ്ടായി തരം തിരിക്കാം. ഇതിൽ മാംസഭുക്കുകളായ മനുഷ്യരും, സിംഹം കടുവാ മുതലായ മൃഗങ്ങളും ആട്, മാട്, മാൻ മുതലായി സസ്യഭുക്കുകളായ മൃഗങ്ങളെ കൊന്നു തിന്നു ജീവിക്കുന്നു. തന്മൂലം ചരങ്ങളായ പ്രാണികൾ ആഹാരത്തിനു് അചര ങ്ങളായ സസ്യാദികളെ തന്നെ ആശ്രയിക്കുന്നു. ഉൽഭിത്തു കളില്ലെങ്കിൽ പക്ഷിമൃഗാദികൾക്കോ മനുഷ്യർക്കോ ജീ വിക്കുവാൻ സാധിക്കയില്ല. അതുകൊണ്ടു ജീവൻറ്റെ പ്രഥ മമായ അവതാരം ഉൽഭിത്തുകളിലായിരുന്നു എന്നു സിദ്ധി ക്കുന്നു. മനുഷ്യ മൃഗാദികൾ സസ്യലോകത്തെ ആക്രമി ഭക്ഷിക്കുന്നതിനു പ്രതിക്രിയയായി വൃക്ഷലതാദികൾ മനുഷ്യമൃഗാദിയേ പിടിച്ചു തിന്നുന്നില്ല. ജന്തുക്കളും സസ്യ ങ്ങളും അന്യോന്യം കൊന്നുതിന്നുവാൻ തുടങ്ങിയാൽ, കാ ര്യം വലിയ ദുഘടമാകും. അങ്ങനെയായാൽ വന്യമൃഗങ്ങ ളെ എല്ലാം കാട്ടിൽ നില്ക്കുന്ന വൃക്ഷങ്ങൾ ഭക്ഷിച്ചു തീർക്കുമായിരുന്നു. അതോടുചേർന്നു സഞ്ചരിക്കുവാനുള്ള ശക്തി വൃക്ഷാദികൾക്കു സിദ്ധിച്ചിരുന്നെങ്കിൽ മനുഷ്യരുടെ കഥ യും വളരെ പരുങ്ങലിലായിരുന്നിരിക്കും. എന്നാൽ വൃക്ഷ ലതാദികൾ പ്രതികാരമായോ അപമര്യാദമായോ ഒന്നും

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/13&oldid=223427" എന്ന താളിൽനിന്ന് ശേഖരിച്ചത്