Jump to content

താൾ:Malayala Aram Padapusthakam 1927.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

124 ആറാംപാഠപുസ്തകം

ങ്ങനെ അവസാനിച്ച കൊച്ചി രാജാവിന്റെ വകയായ സ്ഥലങ്ങൾ സാമൂതിരിയെക്കൊണ്ടു തിരിച്ചുകൊടുപ്പിക്കു ന്നതിനും, രാജദ്രോഹികളായ ഇടപ്രഭുക്കന്മാരെയും മറ്റും തക്കതായി ശിക്ഷിക്കുന്നതിനും, തിരുവിതാംകൂറിൽ നിന്നു വേണ്ട സഹായം നൽകിയിരുന്നു.

  അക്കാലത്തായിരുന്നു ഹൈദരാലി എന്ന് പ്രസിദ്ധനായ

മുഹമ്മദീയ യോധന്റെ അഭ്യുത്ഥാനം ആരംഭിച്ചത്.---- സാമൂതിരി പാലക്കാട്ടു രാജാവിന്റെ വകയായ ഒരു പ്രദേശം ആക്രമിച്ച കൈവശപ്പെടുത്തിയിരുന്നു. പരിഭൂനായ രാജാവു "ദണ്ഡുകൾ" എന്ന സ്ഥലത്തു മൈസൂർ രാജാവിന്റെ സേനാനിയായി താമസിച്ചിരുന്ന ഹൈദർ ആലിയോട് സാഹായ്യത്തിന് അപേക്ഷിക്കുകയും, ഹൈദർ ഒരു സൈന്യത്തെ അയച്ചു സാമൂതിരിയെ പിന്നോക്കം ഓടിക്കുകയും ഉണ്ടായി. സാമൂതിരി കൈവശപ്പെടുത്തിയിരുന്ന ദേശവും യുദ്ധസംബന്ധമായി പന്ത്രണ്ടു ലക്ഷം രൂപാ പരിഹാരവും കൊടുത്തു കൊള്ളാമെന്ന് ഉടമ്പടി ചെയ്തശേഷമേ അദ്ദേഹത്തിനു സ്വസ്ഥത സിദ്ധിച്ചുള്ളു. സ്വല്പകാലത്തിനുള്ളിൽ ഹൈദർ മൈസൂർ രാജ്യത്തിന്റെ അധിപനായിത്തീർന്ന്, കർണ്ണാടകം മുതൽ മംഗലപുരം വരെയുള്ള രാജ്യങ്ങളേയും ആക്രമിച്ചു. വടക്കെ മലയാളത്തിൽ രാജാധികാരം ഉണ്ടായിരുന്ന കോലത്തിരിരാജവംശം പ്രക്ഷീണമായിത്തീർന്നതു കൊണ്ടു രാജ്യാംശങ്ങൾ പല പ്രഭുക്കന്മാരും കൈക്കലാക്കി വന്നിരുന്നു. അക്കൂട്ടത്തിൽ കണ്ണൂർ എന്ന പ്രദേശം കൈവശപ്പെടുത്തിയിരുന്ന ആലിരാജാവും അന്നത്തേ കോലത്തിരിരാജാവും വിരോധമായിരുന്നു.----

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/130&oldid=224538" എന്ന താളിൽനിന്ന് ശേഖരിച്ചത്