ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Aram Padapusthakam 1927.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പെരുമ്പടപ്പും നെടുവിരിപ്പും 123 26. എന്നാൽ ഡച്ചുകാർ നൽ കൊച്ചി രാജാവി നെക്കൊണ്ടു തിരുവിതാംകൂറുമായി സഖ്യം ചെയ്യിക്കയും, അതിന്റെ ഫലമായി കൊച്ചിരാജാവിനെ സഹായിക്കാ ൻ വലിയ കപ്പിത്താനായ ഡിലെനായിയും അയ്യപ്പൻ മാർത്താണ്ഡപ്പി ദളവായും പറവൂരെത്തുകയും ചെയ്തു. അവർ വരാപ്പുഴയും പറവൂരും കൊടുങ്ങല്ലൂരും പാളയമടി ച്ചിരുന്ന സാമൂതിരിയുടെ സൈന്യങ്ങളെ ഓടിച്ച്, രണ്ടു വഴിയായിപ്പിരിഞ്ഞു, ദളവാ മണപ്പുറം വഴിക്കും കപ്പി ത്താൻ ഏനാമാക്കൽ വഴിക്കും ശത്രുക്കളെ പിന്തുടർന്നു. അയ്യപ്പൻ മാർത്താണ്ഡപിള്ള സാമൂതിരിയുടെ സൈന്യ ത്തെ മാപ്രാണത്തുവച്ചു തോൽപിച്ചു. യുദ്ധത്തിനും ഇട യാക്കാതെ മാപ്രാണം വിട്ടുപോകുന്നതാണു ശുഭമെന്നു കാണിച്ച്, തിരുവിതാംകൂർ മഹാരാജാവു സാമൂതിരിക്കു സന്ദേശം അയച്ചതായി പറയുന്ന ഒരു പ്രസിദ്ധാ കം ഉണ്ട്. (മാപ്രാണം ത മാ പ്രാണം മാപ്രാണ വല്ലഭ മാനവിക്രമ തേജോദി-മാനവിക്രമഭൂപതേ!) തിരുവിതാംകൂറിലെ സൈന്യങ്ങൾ തൃശ്ശിവപേരൂരിൽ വീണ്ടും സന്ധിച്ചു സാമൂതിരിയെ തോൽപിച്ചശേഷം, കോഴിക്കോട്ടേക്കു പുറപ്പെട്ടു. ഇത്രയുമായപ്പോഴെക്കു സാ മൂതിരി ഭയാകുലനായി സമാധാനം പറകയാൽ, തിരു വിതാംകൂർ സേനാനികൾ തിരിച്ചുപോന്നു. അതിനെ തുടർന്നുണ്ടായ ആലോചനകളുടെ ഫലമായി കൊല്ലം ന ാമാണ്ടു തിരുവിതാംകൂർ, കൊച്ചി, കോഴിക്കോട് എന്ന മൂന്നു രാജാക്കന്മാരും ചേർന്നു പത്മനാഭപുരത്തുവ ച്ച് ഒരു ഉടമ്പടി ഉണ്ടായി. കൊച്ചിയും കോഴിക്കോടും ത മ്മിൽ ദീർഘകാലമായി നിലനിന്നിരുന്ന കലഹം അ

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/129&oldid=224261" എന്ന താളിൽനിന്ന് ശേഖരിച്ചത്