താൾ:Malabhari 1920.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൮

രെക്കുറിച്ചുള്ള അജ്ഞതയുടെ ഫലമാണെന്നു തെളിയിക്കയും ചെയ്തിരിക്കുന്നു. അദ്ദേഹമെഴുതിയ പുസ്തകം കൊണ്ടു ഗുജറത്തിന്റെ വാസ്തവപ്രകൃതി ദൂരെ നിന്നുകൊണ്ടു് വിദേശീയഭരണാധികാരികൾക്കു കാണാവുന്നതാണു്. അവർ അടുത്തണഞ്ഞു പരിചയിക്കുന്നതായാൽ കൂടിയും മനസ്സിലാകുവാൻ കഴിയാത്തതായ പല വിചാരകർമ്മങ്ങളും മലബാറിയുടെ കൃതിയിൽ സുഗമമാക്കി വെച്ചിട്ടുണ്ടു്. സ്വാർത്ഥപരന്മാരായ കീഴുദ്യോഗസ്ഥന്മാരാണു് വിദേശീയാധികാരികളുടെയും നാട്ടുകാരുടേയും നടുവിൽ പരസ്പരം കണ്ടറിയുവാൻ കഴിയാത്തവണ്ണം തടിച്ച തിരശ്ശീലയായി നിൽക്കുന്നതു്. ഇവരുടെ കൃത്രിമഭാവവും, ദുർബോധനങ്ങളും ഏറ്റവും രസകരമായ രീതിയിൽ തന്റെ പുസ്തകത്തിൽ മലബാറി വിവരിച്ചിരിക്കുന്നു. സ്വന്തം നാട്ടിനെയും നാട്ടുകാരെയും മറച്ചുവെച്ചു്, അതും അവരുമെല്ലാം തന്നിൽ കാണുന്ന ഭാവം പോലെ തന്നെയെന്നു് തോന്നിപ്പിക്കുവാനായി കൃത്രിമപ്രയോഗ കുശലതയോടേ പലപല ചായമണിഞ്ഞു് അധികൃത സമക്ഷം ചെന്നു നിൽക്കുന്ന സ്വാർത്ഥപരന്മാരായ കീഴുദ്യോഗസ്ഥന്മാരുടെ ആ ദുർജ്ജീവിതം, ഗുജറത്തിനെ സംബന്ധിച്ചെടത്തോളം, മലബാറിയുടെ വാഗ്ഗ്ദാ പ്രഹരത്താൽ തകർന്നു് ചിതറീട്ടുണ്ടു്.

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/77&oldid=152467" എന്ന താളിൽനിന്ന് ശേഖരിച്ചത്