താൾ:Malabhari 1920.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൯


പ്രസ്തുതഗ്രന്ഥത്തിനു് വളരെ വളരെ പ്രചാരമുണ്ടായി. അതിൽ നിന്നു് മലബാറിക്കു് പൊരുളും പുകഴും ധാരാളമായി നേടുവാനാകയും ചെയ്തു. ഗുജറത്തിനെപ്പോലേ, മറ്റു ദേശങ്ങളെയും ഇതേമട്ടിൽ ചിത്രവൽകരിക്കുവാൻ സ്നേഹിതന്മാർ പലരും നിർബന്ധിച്ചുവെങ്കിലും, സ്വദേശത്തിലെന്നപോലെ അത്ര തികഞ്ഞു തെളിഞ്ഞ പരിചയം തനിക്കു് മറ്റു ദേശങ്ങളിൽ ഇല്ലെന്നുകരുതി മലബാറി ആ ഉദ്യമത്തിൽ പ്രവേശിച്ചില്ല. പക്ഷെ, തുടർച്ചയായുള്ള ദേശസഞ്ചാരംകൊണ്ടു്, ഇന്ത്യയിലെ നാനാപ്രദേശങ്ങളെയും കുറിച്ചുള്ള അറിവു മലബാറിക്കു ഉള്ളെടത്തോളം അന്നു് മറ്റാർക്കുമുണ്ടായിരുന്നില്ലെന്നാണു് പറയേണ്ടതു്. ഗ്രന്ഥനിർമ്മാണത്തിനായി വിവിധമനോഭാവനിരീക്ഷണത്തെ ഉദ്ദേശിച്ചായിരുന്നില്ലാ, എന്നാൽ, ദേഹാരോഗ്യത്തിനോ താൽക്കാലികവിനോദത്തിനോ വേണ്ടിയുമല്ലാ, ബഹുജനങ്ങളുടെ സ്ഥിതിഗതികൾ നേരിൽ കണ്ടറിഞ്ഞു്, അവരുടെ ആവശ്യനിവൃത്തിക്കും, അവകാശ രക്ഷയ്ക്കും അധികൃതസമക്ഷം വാദിക്കേണ്ടതു് എങ്ങിനെയെല്ലാമെന്നു് നിർണ്ണയിക്കുവാൻ വേണ്ടിയാണു്, അദ്ദേഹം ദേശസഞ്ചാരം ചെയ്തുവന്നതു്. രാജ്യാഭിവൃദ്ധിയെ ധരിച്ചു നിൽക്കുന്ന ഭരണസ്വാതന്ത്ര്യത്തിനു് ഏകാവലംബമായുള്ള ബഹുജനാഭിപ്രായം, താൻ നിനയ്ക്കുന്നെടത്തെല്ലാം തനിയേവന്നു വീഴുമെ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/78&oldid=152468" എന്ന താളിൽനിന്ന് ശേഖരിച്ചത്