താൾ:Malabhari 1920.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൧


ന്ത്യയിൽ നിഷ്പക്ഷം പ്രവർത്തിക്കുന്ന പത്രങ്ങൾക്കെന്നപോലേ അത്ര മഹത്തായ ഗുണം മറ്റൊന്നിനും ചെയ്വാൻ വയ്യ. നേരേമറിച്ചു് വർഗ്ഗീയവാദങ്ങൾക്കായി കാപ്പുകെട്ടിയിറങ്ങുന്ന പത്രങ്ങളെപ്പോലെ അത്ര ഭയങ്കരങ്ങളായ പിശാചങ്ങൾ ഐതിഹ്യങ്ങളിൽപോലുമില്ലതന്നെ.

പാവങ്ങളുടെ രക്ഷയ്ക്കു് എപ്പൊഴെങ്കിലും വർഗ്ഗീയവാദത്തിൽ പ്രവേശിക്കുവാൻ അദ്ദേഹം നിർബന്ധനായിട്ടുണ്ടെങ്കിൽ, ആ കൃത്യംതന്നെയും, ബഹുജനങ്ങളുടെ സമാധാനസ്ഥൈര്യത്തെ ലക്ഷീകരിച്ചുകൊണ്ടേ കാണുകയുള്ളൂ. നീതിന്യായങ്ങൾക്കുൾപ്പെട്ടു, വിവേകത്തെ ആധാരപ്പെടുത്തി, വിനയമണിഞ്ഞുകൊണ്ടായിരുന്നു സ്പെക്ടേറ്റർ പത്രത്തിന്റെ സ്ഥിതി. ഇതുതന്നെയാണു് അതിനുണ്ടായവിജയത്തിന്റെ രഹസ്യം. അനീതി ഏതുസ്ഥാനത്തുകണ്ടാലും, അതിനെ പുറത്തുവലിച്ചിട്ടു് ആക്ഷേപാസ്ത്രംകൊണ്ടു നശിപ്പിക്കുന്നതിൽ ആ പത്രത്തിനുണ്ടായിരുന്ന ശക്തിയും സാമർത്ഥ്യവും ഒന്നു വേറെതന്നെയായിരുന്നു. ഭരണാധികാരികളെ ശകാരിക്കുക പതിവില്ലെങ്കിലും, അവരിലാരാനും ന്യായംവിട്ടു വല്ലതും പ്രവർത്തിച്ചുവെന്നു കണ്ടാൽ, അവർക്കു മേലിൽ അങ്ങിനെ പ്രവർത്തിക്കുവാൻ ഭയം തോന്നുന്നവിധം അത്ര ദുസ്സഹമായിരിക്കും

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/60&oldid=152451" എന്ന താളിൽനിന്ന് ശേഖരിച്ചത്