താൾ:Malabhari 1920.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
vi


ചിലരുണ്ടായിരുന്നു എങ്കിൽ) അദ്ദേഹത്തിന്റെ ഉദ്ദേശ്ശുദ്ധി സമ്മതിക്കാതേനിവൃത്തിയില്ല. സാധാരണന്മാരുടെ ദൃഷ്ടിയിൽ അന്യമതത്തിലുള്ള ഒരാൾ ഈ വക പ്രവൃത്തിക്കു തുനിയുകയില്ലെന്നല്ലെകാണുക. പിന്നെ ഇദ്ദേഹത്തെപ്പോലെ ഒരു മഹാൻ ഇതിനായി ഉദ്ദ്യമിക്കണമെങ്കിൽ അദ്ദേഹത്തിനു ഇൻഡ്യയെപ്പറ്റി പൊതുവെ ഒരു സ്നേഹമുണ്ടായിരിക്കണം. അതിനാൽ അദ്ദേഹത്തെ അനുകരിക്ക തന്നെ. ഈ വിധമായിരുന്നു ജനങ്ങളുടെ ഇടയിൽ ഒരു വിചാരഗതി ഇദ്ദേഹം ജനിപ്പിച്ചതു്.

ബോംബെ ഹൈക്കോർട്ടുജഡ്ജിയായിരുന്ന തിലാംഗൻ എന്ന മഹാൻ തന്റെ പുത്രിയെ ശൈശവകാലത്തിൽ വിവാഹം ചെയ്തുകൊടുത്തു. ദുരാചാരബഹിഷ്കരണത്തിൽ ഉദ്യുക്തനായിരുന്ന ഇദ്ദേഹം തന്റെ പ്രവൃത്തി വാക്കിനനുരൂപമാക്കിയില്ലെന്നു കണ്ടപ്പോൾ സമുദായപരിഷ്കാരികളുടെ എടയിൽ വലുതായ ബഹളമുണ്ടായി. അന്നു ആ മഹാനെ നിഷ്കരുണമായി ഹസിച്ചു ഗുണദോഷിക്കാൻ ഈ മഹാനാണു ധൈര്യസമേതം പുറപ്പെട്ടതു്.

ഇദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ നിന്നും നാം ഗ്രഹിക്കേണ്ടതായ ചില തത്വങ്ങളെ ഇവിടെ വിവരിക്കാം.

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/6&oldid=150052" എന്ന താളിൽനിന്ന് ശേഖരിച്ചത്