താൾ:Malabhari 1920.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൫


ആ വൃത്താന്തപത്രത്തിനു എട്ടുവയസ്സുതികഞ്ഞതിൽപ്പിന്നെയായിരുന്നു അഭിപ്രായസ്വാതന്ത്ര്യം ഇന്ത്യയിലെ പത്രങ്ങൾക്കു് തിരിച്ചുകിട്ടിയതു്.പിന്നെയും,പല കാലത്തേക്കു് ദേശഭാഷാപത്രങ്ങൾക്കു പുഷ്ടിയും ശക്തിയുമില്ലതെ ക്ഷീണിച്ചുതന്നെയാണു് കഴിയേണ്ടിവന്നതു്.ഇംഗ്ലീഷ്ഭാഷാജ്ഞാനം വഴിയായി ലോകകാര്യങ്ങളിൽ തികഞ്ഞു തെളിഞ്ഞ പടവംനേടിയ ജനസമ്മതന്മാർ ദേശഭാഷാപത്രപ്രവർത്തനത്തിൽ പ്രവേശിക്കുന്നതുവരെക്കും അവയ്ക്കു് അഭിവൃദ്ധിയൊട്ടുമുണ്ടായില്ല.ദേശാഭിമാനം പരിഷ്കൃതരൂപത്തിൽ വർദ്ധിക്കയും ബഹുജനങ്ങളെ ഭരണവിഷയത്തിൽ ഇടപെടുത്തേണ്ട ആവശ്യകതയെക്കുറിച്ചു ബോധമുണ്ടാകയും ചെയ്തപ്പോൾ,ഇംഗ്ലീഷ് ഭാഷാപരിചയത്താൽ ഭരണതന്ത്രം പരിശീലിച്ച ജനപ്രമാണികൾ ദേശഭാഷാപത്രങ്ങളിൽ സ്വകീയജ്ഞാനം പ്രകാശിപ്പിക്കുവാൻ നിർബദ്ധരായി.ഇങ്ങനെ ,പത്രങ്ങളുടെ നിലയും വിലയുമുയർന്നപ്പോൾ,ജനസാമാന്യത്തെ അവ അധികമധികമായി ആകർഷിച്ചുതുടങ്ങിയതിൽ അത്ഭുതപ്പെടുവാനില്ലല്ലോ.ഉത്സാഹശീലന്മാരും ദേശാഭിമാനികളുമായ യുവജനങ്ങളാണു് ഏതു രാജ്യത്തും വൃത്താന്തപത്രപ്രവർത്തനത്തിൽ കൂടുതലായി പ്രവർത്തിച്ചു കാണാറുള്ളതു്.ബഹുജന കാര്യത്തിൽ പ്രവേശിച്ചിട്ടു് ജീവകാലമത്രയും പരാർത്ഥം പ്രവർത്തിക്കുന്നതിനു് വഴിനോ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/44&oldid=152425" എന്ന താളിൽനിന്ന് ശേഖരിച്ചത്