താൾ:Malabhari 1920.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൪


ഘട്ടത്തിൽ ഗവർമ്മെണ്ടിനെക്കുറിച്ചു് ജനങ്ങൾക്ക് ദുർബോധമുണ്ടാകുന്നതു് സുഖതരമായ ഭരണഗതിക്കു പ്രതിബന്ധമാകാവുന്നതിനാൽ സർക്കാർ കാര്യങ്ങളിൽ ആക്ഷേപപരമായ സ്വതന്ത്രാഭിപ്രായപ്രകടനങ്ങളെ തൽക്കാലം നിരോധിക്കതന്നെ വേണമെന്നു് അന്നത്തെ അധികാരികൾ തീർമാനിച്ചു് ആ പത്രത്തിന്റെ പ്രവർത്തകൻമാരെ സ്വദേശമായ ഇംഗ്ലണ്ടിലേക്കുതന്നെ ശാസിച്ചയച്ചുകളഞ്ഞു.

ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ സുസ്ഥിരമായിത്തീർന്നപ്പോൾ,സ്വാതന്ത്രേച്ഛുക്കളിൽ അഗ്രഗണ്യനും ഇംഗ്ലീഷ്ഭാഷാജ്ഞാനംസിദ്ധിച്ച ഏതൊരിന്ത്യക്കാരന്റെയും കൃതജ്ഞതാപൂർവമായ സ്മരണയ്ക്കു ഏതുകാലത്തും പാത്രവുമായ മെക്കോളേ പ്രഭുവിന്റെ ശ്രമത്താൽ,പൊതുകാര്യങ്ങളിലേതിലും സ്വതന്ത്രമായി അഭിപ്രായം പുറപ്പെടുവിക്കുന്നതിനുള്ള അവകാശം ഇന്ത്യയിലെ വൃത്താന്തപത്രങ്ങൾക്കു് തിരിച്ചുകൊടുത്തു.ഈ അവകാശസിദ്ധിക്കുമുമ്പായിത്തന്നെ ദേശഭാഷകളിൽക്കൂടിയും വൃത്താന്തപത്രങ്ങൾ സ്ഥലം പിടിച്ചുതുടങ്ങീട്ടുണ്ടു്.എന്നാൽ,അവയെല്ലാം ഗവർമെണ്ടിനെ ഭയപ്പെട്ടുകൊണ്ടു് ഭരണവിഷയത്തിൽ ഒട്ടും ഊക്കും ഉണർച്ചയുമില്ലാതെയാണു് ജീവിച്ചിരുന്നതു്.ദേശഭാഷയിൽ ആദ്യമായി പത്രം പ്രസിദ്ധീകരിച്ചുതുടങ്ങിയതു് ബോമ്പേയിലാണു്.ഒരു പാർസിപ്രമാണി സ്വഭാഷയിൽ തുടങ്ങിയ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/43&oldid=152424" എന്ന താളിൽനിന്ന് ശേഖരിച്ചത്