താൾ:Malabhari 1920.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൪


ജീവിതത്തിൽ സർവ്വസൗഭാഗ്യ സന്ദായകമെന്നു് മലബാറി വിശ്വസിച്ചു.ജീവിതക്ലേശമൊന്നൊന്നിലും മലബാറിക്കു സമാശ്വാസം നൾകിയതും,അഭിവൃദ്ധിപഥത്തിലേക്കു തിരിഞ്ഞു് സത്വരഗമനം ചെയ്വാൻ പ്രേരകമായിനിന്നതും ആ സുകുമാരിയുടെ രാഗോല്ലസിതമായ ഹൃൽഭാവം മാത്രമാണു്,ആ ഹൃദയം താൻ ഏതു സ്ഥലത്തു ചെല്ലുമ്പോഴും കുളിരെക്കുളിരെ തണലേകിക്കൊണ്ടു് തന്നോടൊപ്പം ചരിക്കുന്നുണ്ടെന്നു് മലബാറി കരുതി.യൗെവനത്തിൽ പ്രവേശിക്കുകയും പരാശ്രയംകൂടാതെ ജീവിക്കുവാൻ പ്രാപ്തനാകയും ചെയ്തപ്പോൾ തന്റെ ഹൃദയസ്ഥിതയായ കാമിനിയെത്തന്നെ കുടുംബനായികയാക്കി മലബാറി ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചു.മിതവ്യയശീലം,കൃത്യശ്രദ്ധ എന്നീഗുണങ്ങൾ സ്വപത്നിയിൽ തികവായുണ്ടായിരുന്നതിനാൽ ജീവിതയുദ്ധത്തിൽ തനിക്കുകിട്ടിയ ഈ പിന്തുണയെ മഹത്തായ ഈശ്വരാനുഗ്രഹംപോലെയാണു് മലബാറി മാനിച്ചതു്.ബഹുജനകാര്യത്തിൽ പ്രവർത്തിക്കുന്നവർക്കു് അതിൽ ഉത്സാഹം വളർത്തുന്നതിനും,ക്ലേശങ്ങളിൽ സമാശ്വസിപ്പിക്കുന്നതിനും സമർത്ഥകളായ സഹധർമ്മചാരിണികൾ തീരെ ദുർല്ലഭമായിട്ടാണിരിക്കുന്നതു്.ഇന്നു അനശരയശശ്ശരീരികളായി പ്രശോഭിക്കുന്ന വീരദേശാഭിമാനികളുടെ വിവിധ സംഭവാകരമായ ജീ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/33&oldid=152406" എന്ന താളിൽനിന്ന് ശേഖരിച്ചത്