താൾ:Malabhari 1920.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൩


ക്രീഡചെയ്തിരുന്ന ആശയകിരണങ്ങൾ സമ്മോഹനീയമാകയാലും പണ്ഡിതവർഗ്ഗം അതിനെ സവിശേഷം ആദരിക്കുതന്നെ ചെയ്തു. അതിൽ നിന്നു് തന്റെ കീർത്തി ആ നാട്ടിലെങ്ങും വിളങ്ങുകയാൽ പല കുടുംബങ്ങളുടേയും, തൃപ്തിക്കും വിശ്വാസത്തിനും പാത്രമായിട്ടു് അദ്ധ്യാപനകൃത്യം കൊണ്ടു് സുഖജീവിതം ധരിക്കുവാൻ മലബാറിക്കു കഴിഞ്ഞു. ആ വിദ്യാർത്ഥിയുടെ അടുക്കൽ അധ്യയനത്തിനായി വളരെ വളരെ കുട്ടികൾ വന്നു തിരക്കുകയും അതിൽ നിന്നു സമ്പാദ്യം വർദ്ധിക്കയുമുണ്ടായി.

ദുർജ്ജന സംസർഗ്ഗത്തിൽ നിന്നു് ധാരാളമായി നേടികൊണ്ടിരുന്ന ദുരാചാരങ്ങളാൽ സ്വജീവിതത്തെ മലിനമാക്കിക്കൊണ്ടിരുന്ന കാലത്തു്, മലബാറിയെ ആ ദുഷ്കൃത്യത്തിൽനിന്നു് പിൻതിരിപ്പിക്കുവാൻ മാതൃ സദുപദേശങ്ങളെക്കാൾ അധികം ഫലോന്മുഖമായി പ്രവർത്തിച്ചതു് മറ്റൊരു ശക്തിയായിരുന്നു. അയൽ വീട്ടിലെ ഒരു കോമള ബാലികയുടെ സ്നേഹാർദ്രമായ മനോജ്ഞഭാവമാണതു്. മലബാറിയുടെ ഏതൊരുദുരാചാരവും അടിയോടറ്റു പോകുവാൻ ആ ബാലികയുടെ ഓമന്മുഖചന്ദ്രനിൽ ഒട്ടൊന്നു കാറിളകിയാൽ മതി. അവൾക്കു് തന്നിൽ സുസ്ഥിരമുണ്ടാകുന്ന സുപ്രസാദംതന്നെയാണു് തന്റെ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/32&oldid=152405" എന്ന താളിൽനിന്ന് ശേഖരിച്ചത്