താൾ:Malabhari 1920.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൧


മലബാറി മട്രിക്കുലേഷൻ ക്ലാസിലെത്തി. അക്കാലത്തു ആ പരീക്ഷ ബോമ്പയിൽ വെച്ചായിരുന്നതിനാൽ, അവിടേയ്ക്കു പോകുന്നതിനും പരീക്ഷയിൽ ചേരുന്നതിനും വേണ്ടുന്ന പണം സ്വന്തം ശ്രമം കൊണ്ടു നേടുന്നതിനു മലബാറിക്കു കഴിഞ്ഞില്ല. ദരിദ്രനെങ്കിലും കുലീനനായ മലബാറി, തന്റെ സങ്കടങ്ങൾ അന്യന്റെ മുമ്പിൽ ചെന്നു വിളിച്ചു പറയുന്നതിൽ തികച്ചും സലജ്ജനായിരുന്നു, തന്നെ എല്ലാ വിധത്തിലും സ്നേഹപൂർവം സഹായിക്കുവാൻ സന്നദ്ധമായ ഡിക്സൺ കുടുംബത്തെപ്പോലും മലബാറി ഇക്കാര്യം ഗ്രഹിപ്പിച്ചില്ല. പരീക്ഷയിൽ ചേരുവാനാവാതെ, തന്റെ വിദ്യാഭ്യാസഗതി ഈ വിധം പ്രതിബദ്ധമാകുമല്ലോ എന്നോർത്തു ആ യുവാവു് വിഷാദമഗ്നനായിരിക്കവേ, അപ്പോഴും അവിചാരിതമായ സഹായം തന്റെ മുമ്പിൽ വന്നുവീണു. ഉണ്ടിയൽ കച്ചവടക്കാരനായ ഒരു പാർസി, ലോഭികളിൽ അഗ്രഗണ്യനായിരുന്നിട്ടും മലബാറിക്കുണ്ടായിരുന്ന വിഷമാവസ്ഥ മറ്റുകുട്ടികളിൽ നിന്നു കേട്ടപ്പോൾ നിഷ്കാമകർമ്മം ഒന്നെങ്കിലും ചെയ്യാൻതക്ക കാരുണ്യോദാരഭാവം എങ്ങിനേയോ അദ്ദേഹത്തിനുണ്ടായി. ആ പാർസി പ്രഭുവിന്റെ സഹായത്തോടുകൂടിയാണു് മലബാറി ബോംമ്പെയിൽ ചെന്നു് മട്രിക്കുലേഷൻ പരീക്ഷയിൽ ചേർന്നതു്. തന്റെ സ്ഥിതിക്കു് ഏറ്റവും നിസ്സാരമയ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/20&oldid=150338" എന്ന താളിൽനിന്ന് ശേഖരിച്ചത്