താൾ:Malabhari 1920.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൨


ഈ സഹായം നിഷ്കാമബുദ്ധ്യാ ചെയ്കകൊണ്ടു ആ പാർസിക്കു് ഭാവിജീവിതത്തിൽ അനുഭവിക്കുവാൻ കഴിഞ്ഞ കൃതാർത്ഥത എത്ര മഹത്തരമായിരുന്നിരിക്കാം !

മട്രിക്കുലേഷൻ പരീക്ഷയിൽ മലബാറി പരാജിതനാകയാണുണ്ടായതു്. ഇംഗ്ലീഷ് സാഹിത്യത്തിൽ പ്രശസ്തവിജയം നേടിയെങ്കിലും, ഗണിതവിജ്ഞാനീയത്തിലുണ്ടായ അപജയം, പരീക്ഷ ക്രമത്തിന്റെ വൈക്ലുതത്താൽ മറ്റെല്ലാവിജയത്തേയും ഇടിച്ചമർത്തിക്കളഞ്ഞു. സുരത്തിലേക്കുതന്നെ തിരിച്ചുചെന്നു് വീണ്ടും കുട്ടികളെ പഠിപ്പിക്കയും ആവഴിക്കു് താൻ പഠിക്കയും ചെയ്യാമെന്നാണു് സർവകലാശാലാദ്വാരം തുറന്നു് കിട്ടാതെ നിരാശനായിത്തീർന്ന മലബാറി നിശ്ചയിച്ചതെങ്കിലും, ബൊമ്പേയിൽ പരീക്ഷാകാലത്തു് തനിക്കു സിദ്ധിച്ച ഒരു സ്നേഹിതൻ, സൂരത്തിലെപ്പോലെ അവിടേയും, കുട്ടികളെ പഠിപ്പിച്ചുകൊണ്ടു് ഉപജീവനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടുവന്ന വക നേടുവാൻ കഴിയുമെന്നു് പറകയാൽ ആ സൂഹൃത്തിന്റെ അഭീഷ്ടത്തിനനുസരിച്ചു് അവിടത്തന്നെ ഒരു പാർസിവിദ്യാലയശാലയിലെ പ്രധാനാധ്യാപകനുമായി മലബാറിയെ പരിചയപ്പെടുത്തുകകൂടിയും ചെയ്കയാൽ ആ അനാഥനു് വിദ്യാ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/21&oldid=150342" എന്ന താളിൽനിന്ന് ശേഖരിച്ചത്