താൾ:Malabhari 1920.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഉപസംഹാരം

ലോകോപകാരാർത്ഥം സംജാതരാകുന്ന മഹാ പുരുഷന്മാർ, അവർ ഉദ്ദേശിച്ചുവന്ന മഹാ കാര്യം സാധിച്ചുകഴിഞ്ഞാൽ, പിന്നീടു് മറ്റൊന്നിലും കരൾ ചെലുത്താതെ ലോകരംഗത്തിൽ നിന്നു മറയുകയാണു സാധാരണമായി കണ്ടുവരാറുള്ളതു്. സമുദായ പരിഷ്ക്കാരദ്വാരം തുറന്നു വെച്ച മലബാറിയാവട്ടെ , തദനന്തരം തദൃശമായ പുതിയ കർമ്മങ്ങളിലൊന്നും പ്രവേശിക്കയുണ്ടായില്ലെങ്കിലും, ആർക്കും നിർബാധം സഞ്ചരിക്കാവുന്നവണ്ണം ആ മാർഗ്ഗത്തെ സുഗമവും വിസ്തൃതവുമാക്കുക കൂടിയുണ്ടായിട്ടുണ്ടു്. നിശ്ചിത വിവാഹ പ്രായത്തെ സംബന്ധിച്ചുള്ള നിയമം കൊണ്ടു് ദുരാചാരവൃക്ഷത്തിന്റെ ആണിവേർ തന്നെ അറുത്തു കളയുന്ന കാലത്തു മലബാറി ക്കു ൩൮ വയസ്സു മാത്രമേ പ്രായമായിരുന്നുള്ളു. പിന്നെയുള്ള ശ്രമം മുഴുവൻ, സമുദായപരിഷ്കാരബോധം നാട്ടിലെങ്ങും പരത്തുന്നതിനായിരുന്നു. വൃത്താന്ത പത്രങ്ങൾ, ലഘുലേഖകൾ, പ്രസംഗങ്ങൾ എന്നീ വഴിക്കു പുതിയ പുതിയ വിചാര കർമ്മങ്ങൾ സർവ്വത്ര അങ്കുരിപ്പിച്ചു. സമുദായപരിഷ്കാരത്തെ ഉദ്ദേശിച്ചുകൊണ്ടുള്ള സംഘങ്ങൾ പലെടത്തും സ്ഥാപിതമായി പ്ര

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/122&oldid=149266" എന്ന താളിൽനിന്ന് ശേഖരിച്ചത്