താൾ:Malabhari 1920.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൧൨

അദ്ദേഹത്തിനറിയാം. തന്റെ ജീവിതം കൊണ്ടു സാധിക്കേണ്ടതു്, ദുരാചാര ധ്വംസനത്തിനു് മാർഗ്ഗവും സ്ഥാനവും നിർമ്മിച്ചുകൊടുത്തു് അനന്തരകാലീനന്മാർക്കു് ഉത്സാഹം വളർത്തുക എന്നതായിരിക്കേണമെന്നു് അദ്ദേഹം ഉദ്ദേശിക്കയും ആ യത്നത്തിൽ പൂർണ്ണ വിജയം നേടുകയും ചെയ്തു. ശ്രമഫലം എത്രയെന്നു് അളന്നു നോക്കിയല്ലാ, അത്രയും ഫലം നേടുന്നതിലേക്കു് എത്രയേറെ കഷ്ടനഷ്ടങ്ങൾ അനുഭവിക്കയും, എത്ര വലിയ പ്രതി ബന്ധങ്ങൾ തകർത്തു കളയുകയും ചെയ്തിരിക്കുന്നുവെന്നു് ഗണിച്ചുനോക്കിയാണു് യഥാർത്ഥമഹത്വത്തെ ഗ്രഹിക്കേണ്ടതെങ്കിൽ, സമുദായപരിഷ്കാരികളിൽ പ്രധാനിയും പ്രമാണിയുമായ മലബാറി തീർച്ചയായും ഒരു മഹാപുരുഷൻ തന്നെയാണെന്നു സമ്മതി ക്കണം. സ്ഥിരോത്സാഹം കൊണ്ടും നിരന്തര പരിശ്രമം കൊണ്ടും ഒരു മനുഷ്യന്നു എത്രയെത്ര വിജയം നേടുവാൻ കഴിയുമെന്നു മലബാറിയുടെ ജീവി തത്തിൽ കാണാം.

Rule Segment - Span - 5px.svg Rule Segment - Fancy1 - 40px.svg Rule Segment - Span - 5px.svg
"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/121&oldid=149273" എന്ന താളിൽനിന്ന് ശേഖരിച്ചത്