താൾ:Malabhari 1920.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൧൦

ഔദാസീന്യം സഹേതുകമാണെന്നും, സമുദായം തന്നെയാണു് ഇതിൽ ആദ്യന്തം പ്രയത്നിക്കുവാൻ ചുമതലപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹത്തിനറിയാം.

മലബാറിയുടെ കാലത്തിനു മുമ്പു്, പത്തുവയസ്സുതികയുമ്പോഴേക്കും ബാലികകളെ വീവാഹം ചെയ്തുകൊടുക്കേണമെന്നായിരുന്നു ആചാരവിധി. ആ നിശ്ചയപ്രായമാണു് പന്ത്രണ്ടു വയസ്സുവരെ ഇപ്പോൾ നീട്ടിക്കിട്ടിയിരിക്കുന്നതു്. ആരോഗ്യ സംബന്ധമായി നോക്കുന്നതായാൽ, ഭാരതീയസ്ത്രീകളുടെ ജീവിതത്തിൽ പത്തും പന്ത്രണ്ടും വയസ്സിനിടയ്ക്കുള്ള കാലം കുറേ ആപൽക്കരമായിട്ടുള്ളതാണു്. അക്കാലത്തും ആ ബാലികയിലുണ്ടാകുന്ന സന്താനത്തിന്റെ ജീവിതം സന്നിഗ്ദ്ധമായിട്ടെ കലാശിക്കാറുള്ളു. എന്നുതന്നെയല്ലാ, ആകാലത്തു് ആ ഇളം മനസ്സിനു് ദാമ്പത്യ ജീവിതം ദുർഭരമായിത്തീരുന്നതിനാൽ ആ ബാലികയുടെ മാനസികമായ വളർച്ച നിലച്ചുപോകയും ചെയ്യുന്നു. ഇത്രയധികം ദോഷം പന്ത്രണ്ടും പതിന്നാലും വയസ്സിനിടയ്ക്കുണ്ടാകാറില്ല. അക്കാലത്തു് ശാരീരികമായ വളർച്ച പുതിയൊരു ഘട്ടത്തിലേക്കു തിരിഞ്ഞുകഴിയും . മനസ്സിനു് ഒട്ടൊട്ടു നിലയുറപ്പ് കിട്ടീട്ടുമുണ്ടാകും. ഒന്നുമില്ലെങ്കിലും , ഭാര്യാഭർത്തൃ ബന്ധമെന്നാൽ എന്തെന്നുള്ള ബോധം ആ ബാലികയിൽ സൂക്ഷ്മ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/119&oldid=152529" എന്ന താളിൽനിന്ന് ശേഖരിച്ചത്