താൾ:Malabhari 1920.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൦൯

ൽ ഇവരുടെയും ഇന്ത്യയിൽ പല പല സമാജങ്ങളുടെയും ശ്രമത്താൽ ലാൻഡ്സ് ഡൗെൺ പ്രഭുവിന്റെ കാലത്തു് ൧൮൯൧-ൽ വൈവാഹിക നിശ്ചിത പ്രായം ൧൦ വയസ്സിൽനിന്നു് ൧൨ വയസ്സിലേക്കു് മാറ്റുന്നതായ ഒരു നിയമം ഗവർമെണ്ടിനാൽ നിർമ്മിതമാകുക തന്നെ ചെയ്തു. ആംഗ്ലേയ മഹാശയന്മാരുടെ അഭിപ്രായം , ഇത്ര നിസ്സാരമായ പരിഷ്കാരംകൊണ്ടു് തൃപ്തിപ്പെട്ടുകൂടെന്നും , നിശ്ചിതപ്രായം, ചുരുങ്ങിയതു ൧൪ വയസ്സെങ്കിലുമാക്കേണമെന്നുമായിരുന്നുവെങ്കിലും ജനക്ഷോഭത്തിനിടകൊടുക്കാതെ, പതുക്കെപ്പതുക്കേ മുന്നോട്ടു കടന്നാൽ മതിയെന്നാണു് മലബാറി സമാധാനിച്ചതു്. ഇന്ത്യയിലെ പൊതുജനാഭിപ്രായം അങ്ങിനെ ആയിരുന്നതുകൊണ്ടു്, അതിനപ്പുറം തൽക്കാലം കടക്കുവാൻ ഇഷ്ടപ്പെടാതിരുന്ന മലബാറിക്കു് കുതിച്ചു ചാട്ടത്തിൽ നിന്നു് തന്റെ ഇംഗ്ലീഷ് സ്നേഹിതന്മാരെ പിടിച്ചമർത്തി നിർത്തുന്നതിനു് അവരെ ഇക്കാര്യത്തിൽ ഉത്സാഹിപ്പിച്ചിറക്കുവാൻ വേണ്ടിവന്നതിലധികം ശ്രമമുണ്ടായിട്ടുണ്ടു്. തന്റെ പരിശ്രമകാലത്തു്, ഗവർമെണ്ടിന്റെ ഔദാസീന്യം, തന്നെ പലപ്പൊഴും വിഷാദമഗ്നനാക്കീട്ടുണ്ടെങ്കിലും അതിൽ അദ്ദേഹം ഗവർമെണ്ടിനെ നിന്ദിക്കയോ വിഷമിപ്പിക്കയോ ഒരിക്കലും ചെയ്തിട്ടില്ല. സമുദായ പരിഷ്കാരസംബന്ധമായ നിയമ നിർമ്മാണത്തിൽ ഗവർമെണ്ടിന്റെ

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/118&oldid=152528" എന്ന താളിൽനിന്ന് ശേഖരിച്ചത്