താൾ:MalProverbs 1902.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
II


പഴഞ്ചൊല്ലുകളെ അക്ഷരക്രമത്തിൽ ചേർക്കാതെ വിഷയമനുസരിച്ച് ചേർക്കേണ്ടതായിരുന്നെന്ന് ചിലർ അഭിപ്രായപ്പെട്ടെക്കാം- രണ്ടു രീതികളുടെയും ഗുണദോഷങ്ങളെ ആലോചിച്ച ശേഷമാണ് അക്ഷരക്രമപ്രകാരം തന്നെ മതിയെന്നതു ഞാൻ നിശ്ചയിച്ചത്. വിഷയക്രമമല്ലാത്തതിനാലുള്ള ന്യൂനത ഒടുവിൽ ചേർത്തിട്ടുള്ള അനുക്രമണികയാൽ ഒരുവിധം പരിഹരിക്കപ്പെടുമെന്നും വിശ്വസിക്കുന്നു. അനുക്രമണികയിൽ പഴഞ്ചൊല്ലുകളുടെ ആദിവാക്കുകൾ ചേർത്തിട്ടില്ല.

വിദ്യാർത്ഥികളുടെ ഉപയോഗത്തിനായി ചില കുറിപ്പുകളും ഇംഗ്ലീഷ് പഴഞ്ചൊല്ലുകൾ അടങ്ങിയ ഒരു അനുബന്ധവും ചേർത്തിട്ടുള്ളതു അവർക്കു ഉപകാരപ്രദമായിരിക്കുമെന്നു വിശ്വസിക്കുന്നു. മലയാള പഴഞ്ചൊല്ലുകൾക്കു തുല്യമായി ചേർത്തിട്ടുള്ള ഇംഗ്ലീഷ് പഴഞ്ചൊല്ലുകളിൽ ചിലതിനു അവയുടെ ചില പ്രയോഗങ്ങളിൽ മാത്രമേ സാദൃശ്യം ഉള്ളുവെന്നും ചിലതിനു രൂപസാമ്യമല്ലാതെ അർത്ഥസാമ്യമില്ലെന്നും വായനക്കാർ ഓർമ്മിച്ചുകൊള്ളണമെന്ന് അപേക്ഷിക്കുന്നു. ടീകയിൽ ചില സാധാരണ വാക്കുകൾക്കു ഇംഗ്ലീഷർത്ഥം കൊടുത്തിട്ടുള്ളത്‌ ആ വക വാക്കുകൾക്കു ചില പ്രദേശങ്ങളിൽ അർത്ഥവ്യത്യാസം ഉള്ളതുകൊണ്ടാണ്. അർത്ഥം വ്യക്തമല്ലാത്ത ചില പഴഞ്ചൊല്ലുകളെ കേവലം വിട്ടുകളയുന്നതിനേക്കാൾ ടീകയൊന്നുമില്ലാതെ പ്രസിദ്ധപ്പെടുത്തുന്നതാണു നല്ലതെന്നു കരുതി അങ്ങനെയും ചെയ്തിട്ടുണ്ട്.

അച്ചടിയിൽ വന്നുപോയ ചില തെറ്റുകളെ ഒരു ശുദ്ധിപത്രം കൊണ്ട് ഏതാനും പരിഹരിച്ചിട്ടുണ്ടെങ്കിലും ആ വക തെറ്റുകളെ വായനക്കാർ ക്ഷമിച്ചുകൊള്ളണമെന്നു അപേക്ഷിക്കുന്നു.

ഈ പുസ്തകത്തെ ഇതിലും പൂർണ്ണമായ ഒരു സംഗ്രഹമാക്കിത്തീർക്കാൻ കേരളീയ മഹാജനങ്ങളുടെ സഹായത്തെ വീണ്ടും അപേക്ഷിച്ചുകൊണ്ട് ഈ മുഖവുരയെ സമാപിക്കുന്നു. എന്നു


പൈലോ പോൾ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Renjithmysore എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/5&oldid=163310" എന്ന താളിൽനിന്ന് ശേഖരിച്ചത്