താൾ:MalProverbs 1902.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
മുഖവുര



പഴഞ്ചൊല്ലുകൾ ഭാഷയ്ക്ക് ഒരു അലങ്കാരമാണെന്നുള്ളത് സർവ്വസമ്മതമാണല്ലൊ- ഈ അലങ്കാരം പ്രായേണ എല്ലാ ഭാഷകൾക്കും ഉണ്ടു്.- എങ്കിലും പഴഞ്ചൊല്ലുകൾക്കാവശ്യമായ "ചുരുക്കം, ചാതുര്യം, ചാർത്ഥം" (Shortness, Sense and Salt) നോക്കിയാൽ മലയാളപഴഞ്ചൊല്ലുകൾ ഇതരഭാഷകളിലെ പഴഞ്ചൊല്ലുകളേക്കാൾ വിശേഷമാണെന്നു നിഷ്പക്ഷവാദികളായ എല്ലാവരും സമ്മതിയ്ക്കാതിരിക്കയില്ല- ഇംഗ്ലീഷിൽ അനവധി പഴഞ്ചൊല്ലുകൾ ഉണ്ടെങ്കിലും മലയാളത്തിലെ ചില പഴഞ്ചൊല്ലുകൾ പോലെ ചാതുര്യവും അർത്ഥപുഷ്ടിയുമുള്ള പഴഞ്ചൊല്ലുകൾ ചുരുക്കമാണ്.

ഏകദേശം പന്ത്രണ്ടുകൊല്ലത്തെ ശ്രമം കൊണ്ടു് ശേഖരിച്ചുണ്ടാക്കിയ ഈ സംഗ്രഹത്തിൽ ഇതിനുമുമ്പു് പ്രസിദ്ധപ്പെടുത്തീട്ടുള്ള സംഗ്രഹങ്ങളിലുള്ളതിനേക്കാൾ വളരെ അധികം പഴഞ്ചൊല്ലുകൾ ഉണ്ടെന്നല്ലാതെ മലയാളത്തിലെ പഴഞ്ചൊല്ലുകൾ എല്ലാമൊ അവയിൽ വലിയൊരു ഭാഗമൊ അടങ്ങീട്ടുണ്ടെന്നു ആരും കരുതരുതു്. ഇപ്പോൾ ഈ പുസ്തകത്തെ പ്രസിദ്ധം ചെയ്യണമെന്ന് ഞാൻ തീർച്ചപ്പെടുത്തിയതുതന്നെ അങ്ങനെ പ്രസിദ്ധം ചെയ്താൽ നമ്മുടെ ഭാഷയോടു വാത്സല്യമുള്ള മഹാന്മാർ ഇതോടു ഇനിയും ചേരാനുള്ള പഴഞ്ചൊല്ലുകളെ കൂട്ടിചേർക്കുന്നതിൽ ഇനിക്കു സഹായിക്കുമെന്നുള്ള വിശ്വാസംകൊണ്ടാണ്- അങ്ങനെയുള്ള പഴഞ്ചൊല്ലുകളെ ഇനിയും എഴുതി അയച്ചുതന്നാൽ ഉപകാരസ്മരണയോടുകൂടി സ്വീകരിക്കുന്നതാണു്. ഇനിയത്തെ പതിപ്പിൽ പഴഞ്ചൊല്ലുകൾക്കു കാരണമായ കഥകളും കഴിവുള്ളെടത്തോടം ചേർക്കാൻ വിചാരിക്കുന്നുണ്ടു്.

ചില പഴഞ്ചൊല്ലുകളെ രൂപഭേദംകൊണ്ടു് ഒന്നിലധികം സ്ഥലത്തു ചേർക്കാനിടവന്നിട്ടുണ്ടു്- പുസ്തകം പ്രസിദ്ധപ്പെടുത്തുവാൻ തയ്യാറായതിന്റെ ശേഷം കിട്ടിയ പഴഞ്ചൊല്ലുകളെ അതാതിന്റെ സ്ഥാനത്തു (a) എന്ന അക്ഷരംചേർത്തു അച്ചടിച്ചിട്ടുണ്ടു്. ചില പഴഞ്ചൊല്ലുകളെ പ്രസിദ്ധപ്പെടുത്തുവാൻ യോഗ്യമല്ലെന്നു കരുതി വിട്ടുകളഞ്ഞിട്ടുമുണ്ട്- എന്നാൽ അങ്ങനെ വിട്ടുകളയേണ്ടിവന്ന പഴഞ്ചൊല്ലുകൾ അധികമുണ്ടായിരുന്നില്ലെന്നും അവയിൽ ചിലതു് വ്യാഖ്യാനിച്ചാൽ അയോഗ്യമായി തീരാമെങ്കിലും ഇപ്പോഴത്തെ രൂപത്തിൽ വിശേഷം തന്നെയാണെന്നും കൂടി പറയേണ്ടിയിരിക്കുന്നു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojk എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/4&oldid=163299" എന്ന താളിൽനിന്ന് ശേഖരിച്ചത്