താൾ:MalProverbs 1902.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
17

277 ആയിരം മാങ്ങക്ക് അരപ്പൂള് തേങ്ങാ.

278 ആയിരം വാക്ക് അരപ്പലം (കാണി) തൂങ്ങാ.

278a ആയില്യം അയൽമുടിക്കും.

279 ആയിരം വേനൽക്കു അരകോടൽ.

280 ആയെങ്കിൽ ആയിരം തെങ്ങു (തേങ്ങാ); പോയെങ്കിൽ ആയിരം

തേങ്ങാ(തൊണ്ട്).

281 ആയെങ്കിൽ ഒരു തോക്ക്; പോയെങ്കിൽ ഒരു വാക്ക്.

282 ആരാച്ചാരുടെ നോട്ടം പോലെ.

283 ആരാൻമാരാൻ ചക്കകട്ടിട്ടു, ശങ്കരന്റെ കുണ്ടിക്ക് വെളഞ്ഞില്.

284 ആരാനെ ആറ്റാണ്ടു പോറ്റിയാലും ആരാൻ ആരാൻ തന്നെ.

285 ആരാന്റെ അപരാധം വാരിയന്റെ ഊരമേൽ.

286 ആരാന്റെ അപരാധത്തിനു വാരിയന്റെ പുരമകൾ എടുത്തു.

287 ആരാന്റെ കണ്ണേ നമ്മുടെ കുറ്റം കാണൂ.

288 ആരാന്റെ കുട്ടിയെ ആയിരം മുത്തിയാലും ഒന്നു പൊത്തിക്കൂടാ.

289 ആരാന്റെ പല്ലിനെക്കാൾ തന്റെ ഊനു(നൊണ്ണു) നല്ലത്.

290 ആരാന്റെ തലയ്ക്കു ഭ്രാന്ത് പിടിച്ചാൽ കാണുന്ന തലക്ക് നല്ല ചേല്.

290a ആരാന്റെയും പന്തലിൽ വാ എന്റെ വിളമ്പുകാണണമെങ്കിൽ.


278 Cf. Fair words brittles no parsnips, (2) Fair words do not fill

the bushel, (3) Talking pays no tall, (4) Words don't fill the
belly, Mere promises will not help the needy.

278a ആയില്യം=One born under that star.

281 Cf. Lose nothing for asking.

282 ആരാച്ചാരു=Public excecutioner.

283&286 വെളിഞ്ഞിൽ=അരക്കു=Viscous juice of the jack fruit, Cf. One

does the scath, another has the scorn.

284 Cf. Put another man's child into your bosom and he will creep

out your elbow.

288 പൊത്തുക=Beat.

289 ഊന്=നോണ്ണു=Gum.

290aCf. You are very free of another man's pottage.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Zakkeer.zakkeer എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/26&oldid=163284" എന്ന താളിൽനിന്ന് ശേഖരിച്ചത്