താൾ:MalProverbs 1902.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
18

291 ആരാന്റെയും പുള്ളിനു പൂടപറിച്ചാൽ പുള്ളൂമില്ല, പൂടയുമില്ല-

292 ആരാന്റെയുംവയറ്റിലെ അമേഭ്യംകണ്ടുംകൊണ്ടു നായെവളർത്തുന്നവൻ-

293 ആരാന്റെയുംവീട്ടിൽ അമ്മാച്ചൻ കറതീരരുത്-

294 ആരാന്റെയും മുതലിനു ആവൊളം പിണങ്ങിയാൽ ആറിലൊന്നുകിട്ടിയെന്നുംവരാം-

295 ആരാന്റെ ശകുനം പിഴപ്പിക്കാൻ തന്റെ മൂക്കുമുറിച്ചുകളക-

296 ആരായാലും അമ്പട്ടന്റെ മുമ്പിൽ തലകുനിക്കും

297 ആരിയൻ നെല്ലിന്റെ ഓല മൂത്താലെ ഉണങ്ങു കങ്കമ്പുണ്ണ-

298 ആരിയൻ വെച്ച ആറ്റിൽ ചാടി-

299 ആരിഹ ഐന്തലനാഗത്തൊടു കളിക്കുന്നു-

300 ആരുമകൻ പല്ലക്കേറിയാലും എന്മകൻ ചുമക്കണം-

301 ആരുമില്ലാഞ്ഞാൽ പട്ടർ; ഏതുമില്ലാഞ്ഞാൽ താൻ-

302 ആറിയ കഞ്ഞി പഴങ്കഞ്ഞി-

303 ആറുകർണ്ണങ്ങൾ പുക്കാൽ മന്ത്രവും ഭേദിച്ചീടും-

304 ആറുകവിഞ്ഞെ തോട്ടിൽ പായ്യൂ-

305 ആറുചാത്തം ഉണ്ടവനെ ആനത്തുടലിട്ടു പൂട്ടിയാലൂം നിൽക്കയില്ല-

306 ആറുനാട്ടിൽ നൂറുഭാഷ-

307 ആറുനീന്തിയവനെ ആഴമറിയൂ-

308 ആറുനൂറുകടക്കിലും കോണകമൊന്നുമതി-

309 ആറുമാസം ചെന്ന ചേന ആറിതിന്നാൻ പാടില്ലെ-

310 ആറ്റരികിൽ കളഞ്ഞാലും (തൂകുവിലും) അളന്നുകളയണം (തൂകണം)-


294 The litigant's motto, Cf. Some go tolaw for the wagging of a straw. 297 കങ്കമ്പുണ്ണ=An almost incurable ulcer.

298 ആരിയൻ= A kind or rice which willnot increase when boiled.

301 Cf. When bread is wanting, eaten cakes are exellent.

303 Cf. Three may keep counsel if two be away.

309 Cf. A watched pan is long in boiling.

311 Cf. Measure is a treasure.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Dvellakat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/27&oldid=163285" എന്ന താളിൽനിന്ന് ശേഖരിച്ചത്