താൾ:Mahabharathathile Karnan 1923.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചെയ്തുവെങ്കിലും പാണ്ഡവരോടുളള സ്നേഹം മൂലം യുദ്ധ പാടവത്തെ അവർ മുഴുവൻ പ്രദർശിപ്പിച്ചിരുന്നില്ലെന്നമാ ത്രമല്ല, ഒടുവിൽ സഹായിച്ചതുംപാണ്ഡവരെയായിരുന്നു. കർണ്ണന്റെ പേരിൽ ആക്ഷേപത്തിന്നു വഴിയില്ല. അദ്ദേ ഹം നാല് സഹോദരന്മാരെ തന്റെ കയ്യിൽ അകപ്പെട്ടി ട്ടും കൊല്ലാതെ വിട്ടയച്ചത് ദുര്യോധനജയകാംക്ഷിയുടെ നിലക്ക് യോഗ്യമല്ലാത്തതായിരുന്നുവെന്നു ചിലർ പറ യുമായിരിക്കാം. എന്നാൽ കർണ്ണനെ ദുര്യോധനൻ ഏല്പി ച്ചിരുന്ന പ്രവൃത്തി അർജ്ജുനവധം മാത്രമായിരുന്നു. മറ്റു ള്ളവരെ നിസ്സാരന്മാരെന്നു കരുതിയൊ അർജ്ജുനശക്തി യെകൊണ്ടുള്ള ഭയം നിമിത്തമൊ എന്തു കാരണത്താലായിരു ന്നാലും അർജ്ജുനനോടു എതിരിടുവാനുള്ള വില്ലാളിയായി ട്ടാണ് കർണ്ണനെ ദുര്യോധൻ കരുതിയിരുന്നത്. യുദ്ധ ത്തിന്നുപോകുമ്പോഴും അതുതന്നെയാണ് ചുമതല ഏല്പി ക്കുന്നതും .മറ്റുള്ള പാണ്ഡവന്മാരെ കൂടെ ഹനിക്കേണ മെന്നുള്ള ചുമതലകൾ കൂടി ഏല്പിച്ചിരുന്നുവെങ്കിൽ കർണ്ണ ൻ വല്ലാതെധർമ്മസങ്കടത്തിപെട്ടുഴലുമായിരുന്നു.

   ഒരു ക്ഷത്രിയന്ന് വധത്തേക്കൾ അധികം ഭയവും

ലജ്ജയും ഉണ്ടാവുക പരാജയത്തെ കുറിച്ചാണല്ലോ. നാ ലുപാണ്ഡവന്മാരേയും നിരായുധന്മാരാക്കി പിന്തിരിയി ച്ച് ഓടിച്ചതുകൊണ്ടുതന്നെ കർണ്ണൻ തന്റെ പേരിൽദു ര്യോധനനുള്ള വിശ്വാസത്തിന്നു വഞ്ചനചെയ്തു എന്നു പ റയുവാൻ പാടുള്ളതല്ല. ആ അവസരങ്ങളി അവരെ

കൊല്ലുവാനും ധർമ്മയുദ്ധമുറകൾ പ്രകാരം പാടില്ലാത്ത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/75&oldid=163172" എന്ന താളിൽനിന്ന് ശേഖരിച്ചത്