താൾ:Mahabharathathile Karnan 1923.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിരാശ്രയനായിരിക്കുന്നകാലത്തു തന്നെ അവമാനത്തിൽ നിന്നു രക്ഷിച്ചതും തനിക്കു രാജ്യപദവിയും മറ്റു പല മാ ന്യസ്ഥാനങ്ങളും, സുഖഭോഗങ്ങളും നല്കി വളർത്തിവന്നതു മായകർത്താവിനെ അയാൾക്കു ആപത്തുവന്നടുത്ത സമയ ത്തിൽ നിസ്സാരങ്ങളായ സുഖഭോഗങ്ങൾക്കുവേണ്ടി അയാ ളെ ഉപേക്ഷിച്ച് ശത്രുപക്ഷത്തിൽ ചേരുകയെന്നുപറ‌ഞ്ഞു കേൾക്കുന്നതുതന്നെ അദ്ദേഹത്തിന്നു അസഹ്യമായിരുന്നു. അങ്ങിനെ ചെയ്തിരുന്നുവെങ്കിൽ അദ്ദേഹത്തെ ഭീരുവെ ന്നും നികൃഷ്ടൻ എന്നും പറയുകമാത്രമല്ല നമ്മുടെ വാ ത്സ്യല്യത്തിനു ഒരികക്കലും ആ കർണ്ണൻ പാത്രമാവുകയുമി ല്ലായിരുന്നു. അദ്ദേഹത്തിന്റെ ധർമ്മബുദ്ധിയിലുള്ള സ്ഥി രത ഏറ്റവും പ്രശംസനീയം തന്നെ. ഉത്തമന്മാർ മ രണത്തേക്കാൾ അധികം ഭയപ്പെടുന്നതു അവമാനത്തെ യാണല്ലൊ.

        കൌരപക്ഷത്തിൽ കർണ്ണൻ ചേരുവാൻ ഇടയാ

യത് അഭ്യാസപരീക്ഷാ സമയത്തു ദുര്യോധനന്നു കൊടു‌ ത്ത സഖ്യവരംമൂലമാണു. ദുര്യോധനനിൽനിന്നു ലഭിച്ച് ഗു ണ‌ങ്ങൾക്ക പൂർത്തിയായ കൃതജ്ഞതയും കർണ്ണൻ കാണിച്ചു. അയാളെ ഏതവസരത്തിലും നിഷ്കളങ്കമായി ദുര്യോധനപ ക്ഷത്തിൽനിന്നു യുദ്ധം ചെയ്തവർ ആരുംതന്നെ വേറെ ഉണ്ടായിരുന്നതുമില്ല. തിന്ന ചോറിന്നു ചളികൂടതെ കൂറ് കാണിച്ചത കർണ്ണൻമാത്രമായിരുന്നു. ഭീഷ്മദ്രോണാദിക

ൾ കൌരവപക്ഷത്തിൽനിന്നു യുദ്ധംചെയ്ത ജീവത്യാഗം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/74&oldid=163171" എന്ന താളിൽനിന്ന് ശേഖരിച്ചത്