താൾ:Mahabharathathile Karnan 1923.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

"കൌന്തേയനാമർജ്ജുനനെകാപ്പു കേശവനെപ്പൊഴും കർണ്ണന്റെമുമ്പിലിവനെപ്പോരിൽനിർത്താൻനിനച്ചിടാ മറ്റുതേരാളിവീരരെ യങ്ങോട്ടുവിടുമച്യുതൻ അമോഘയാംശക്തി മോഘമാക്കുവാൻകരുതിപ്രഭോ കർണ്ണങ്കൽനിനന്നർജ്ജൂനനെകാപ്പൂകർണ്ണൻമഹാശയൻ" ദ്രോണം അ.183 പലരിൽ ഒരുവൻ എന്നുമാത്രമേ ഗോഗ്രഹണത്തിലും മറ്റു അവസരങ്ങളിലും കർണ്ണനെ കരുതുവാൻ പാ ടുള്ളു.

     കർണ്ണാജ്ജുനയുദ്ധത്തിൽ  ബന്ധുക്കളും വിധയും ക

ർണ്ണന്നുവിപരീതമായിരുന്നു. കാലക്കേടോടുകൂടിയാണ് അ യാൾ യുദ്ധം തുടർന്നത് തന്നെ. ഒരു കാര്യത്തിന്നായി ശ്രമി ക്കുന്ന അവസരത്തിൽ അതിന്നായി ആ കർത്താവിനെ ഉ ത്സാഹിപ്പിക്കുകയല്ലാതെ ബന്ധുക്കൾ അതിന്ന് തടസ്ത ങ്ങൾ പറഞ്ഞു ഭീരുത്വമുളവാക്കുന്നതായാൽ ആ കർത്താ വിന്റെ മനോഗതിയെന്തായിരിക്കും? അർജ്ജുനനുമായി ദ്വൈരഥത്തിന്നു കർണ്ണൻ കോപ്പിട്ട അവസരത്തിൽ അദ്ദേ ഹത്തിന്റെ തേജോവധം ശല്യർ ചെയ്തത് കാലച്ചതി യും വിശ്വാസവഞ്ചനയും അല്ലെ? ബന്ധുക്കളിനിന്ന്, ഒരു വിഷമഘട്ടത്തിൽ പ്രവേശിക്കുന്ന അവസരത്തിൽ ല ഭിക്കേണ്ടുന്ന സഹായം ഇപ്രകാരമാ​ണൊ? നാഗാസ്ത്രം തൊടുത്തപ്പോൾ ശല്യർ തടഞ്ഞത് ഏറ്റവും അശുഭസൂ ചകമായിരുന്നു. ഇതു നിമിത്തം ശല്യർ പറഞ്ഞിട്ടാ

ണൊ കൃഷ്ണന് നാഗാസ്ത്രമയക്കുന്നതായ വിവരം കിട്ടിയ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/69&oldid=163166" എന്ന താളിൽനിന്ന് ശേഖരിച്ചത്