താൾ:Kundalatha.djvu/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തെ സ്വാമിയെ ഉണർത്തിപ്പാൻ മുമ്പിട്ടു് ഓടിപ്പോന്നതാണു് 'എന്നു് ആ ചാരന്മാർ പറഞ്ഞു.

അഘോരനാഥൻ, 'നിങ്ങൾ കണ്ടു എന്നു തീർച്ചയാണല്ലൊ? എന്നു ചോദിച്ചതിനു് ചാരന്മാർ, 'സ്വാമി ഞങ്ങൾ ജീവിച്ചിരിക്കുന്നു എന്നുള്ളതുപോലെ പരമാർത്ഥമാണു്.'എന്നുത്തരം പറഞ്ഞു. അപ്പോൾ അഘോരനാഥൻ ശത്രുക്കൾ വരുന്നുവെന്നു മുൻകൂട്ടി അറിവു തന്നെ അവരെ സമ്മാനിച്ചയയ്ക്കുകയുംചെയ്തു.

പ്രധാന സേനാനാഥന്റെ സ്ഥാനം വഹിക്കുവാൻ തക്കവണ്ണം യോഗ്യന്മാരായ സേനാധിപന്മാർ ആരും ഇല്ലാതിരുന്നതിനാൽ അഘോരനാഥൻ തന്നത്താൻ പ്രധാന സേനാനാഥനായി നിയമിച്ചു. തനിക്കു സഹായിപ്പാൻ പതിന്നാറു സേനാപതിമാരേയും തിരഞ്ഞെ‍ടുത്തു. രാജധാനിയേയും അതിന്നു ബലമായി ചുററുമള്ള ദുർഗത്തെയും രക്ഷിച്ചുനിന്ന കുന്തളേശന്റെ അതിക്രമത്തെ തടുക്കുകയല്ലാതെ, അപ്പോൾ ഉള്ള സൈന്യങ്ങളെക്കൊണ്ടു ശത്രുസൈന്യത്തിന്റെ ഭയങ്കരമായ വരവിനെത്തന്നെ തടുക്കുവാൻ പ്രയാസമാണെന്നുകണ്ടു്,ചിത്രദുർഗത്തിന്റെ നാലു ഗോപുരങ്ങളിലും ഓരോ സേനാപതിമാരെയും ഓരോ ആയിരം ഭടന്മാരെയും ചുററും രണ്ടുവരി കുതിരച്ചേവകരെയും നിർത്തി. ശേഷം സൈന്യത്തെ രണ്ടായി പകുത്തു് ഏകദേശം മൂവായിരം കാലാളുകളും കുറെ കുതിരചേകവരും ഉള്ള ഒരു പകുതിക്കു് യുവരാജാവിനെ നായകനാക്കി, കുന്തളേശൻ വരുവാൻ തരമുള്ളതാണെന്നു തോന്നിയ ഒരു വഴിയിൽ നിർത്തി. അപ്രകാരമുള്ള മറെറാരു സൈന്യത്തിന്റെ മറെറാരു പകുതിയോടുംകൂടി പ്രധാന സേനാനാഥനായ അഘോരനാഥനും പാളയമടിച്ചു. ഇങ്ങനെ സൈന്യങ്ങളെ ഓരോ ദിക്കിൽ ഉറപ്പച്ചു് അവിടവിടെ കൈനിലയ്ക്കു കുടികളും കെട്ടി കുന്തളേശനും സൈന്യവും ഇതാ എത്തി! ഇതാ എത്തി! എന്നു വിചാരിച്ചുകൊണ്ടു്, അസ്തമനംവരെ എല്ലാവരും കാത്തുകൊണ്ടിരുന്നു. പിന്നെ രാത്രിയിൽ ഊഴമിട്ടു കാവൽ കാക്കുന്ന തവണക്കാർ ഒഴികെ മറെറല്ലാവരും വേഗത്തിൽ ഉറങ്ങിക്കൊള്ളട്ടെ. എന്നു പ്രധാന നോതൻകല്പിച്ചപ്രകാരം ഭടന്മാരും സേനാപതിമാരും നേരത്തെ ഉറക്കമാവുകയുംചെയ്തു.

ഇങ്ങനെ കലിംഗരാജാവിന്റെ സൈന്യം ശത്രുസൈന്യത്തെ നേരിടുവാൻ തയ്യാറായിക്കൊണ്ടിരിക്കെ, അതേ സമയത്തു് ചന്ദനോദ്യാനത്തിന്റെ സമീപമുള്ള സൈകതപുരിയിൽ ഒരു വീട്ടിൽ നിരൂപിക്കാത്ത ഒരു സന്തോഷം സംഭവിച്ചതു നാളുകളായി കഥയോടു വളരെ സംബന്ധമുള്ളതാകയാൽ ആ ചെറിയ സംഭവം ഇവിടെ തന്നെ പറയേണ്ടിയിരിക്കുന്നു.

ആ വീട്ടിൽ ഒരു പ്രായം ചെന്ന സ്ത്രീയും അവളുടെ ഒരു മകനും മത്രമേ ഉണ്ടായിരുന്നുള്ളൂ. വെറെയാരും ഉണ്ടായിരുന്നില്ലെങ്കിലും

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/93&oldid=163101" എന്ന താളിൽനിന്ന് ശേഖരിച്ചത്