താൾ:Kundalatha.djvu/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്കൊണ്ടു് എഴുന്നരുളത്തു് പോവാൻ വഴിയുണ്ടാക്കുന്നു. അവരുടെ പിന്നിൽ വീഥിക്കു വിലങ്ങനെ നാലഞ്ചുവരിയായി നിരന്നുനിന്നിട്ടുണ്ടായിരുന്ന പലവിധ വാദ്യക്കാർ, സാവധാനത്തിൽ മുന്നേട്ടു നീങ്ങിക്കൊണ്ടിരിക്കുന്ന ആ ബഹുജനങ്ങളുടെ കൂട്ടത്തെ താങ്ങളുടെ പാടവം കണ്ടു കൊണ്ടാടുവാൻവേണ്ടി താമസിപ്പിക്കുകയോ എന്നുതോന്നുംവണ്ണം, എഴുന്നരുളത്തിന്നിടയിൽ അവിടവിടെ കുറച്ചു നിന്നു് അതാതുവിധം വാദ്യക്കാർ, താന്താങ്ങളുടെ വാദ്യത്തിന്നു മെച്ചം കിട്ടേണമെന്നുവെച്ചു് ഏകോപിച്ചു മഝരിക്കുംപോലെ എല്ലാവിധം വാദ്യക്കാരും അവരവരുടെ വാദ്യത്തെ അത്യുത്സാഹത്തോടും അതിവിദഗ്ദ്ധതയോടുകൂടി പ്രയോഗിക്കുന്നു. വാദ്യക്കാരുടെ പിന്നാലെ പൊന്നണിഞ്ഞ നൂറു കൊമ്പനാനകളെ അകലമിട്ടു് രണ്ടു വരിയായി വിലങ്ങാനെ നിർത്തിയിട്ടുള്ളവയുടെ പുറത്തു് വെൺകൊറ്റക്കുടകൾ, തഴകൾ, വെൺചാമരങ്ങൾ, ആലവട്ടങ്ങൾ എന്നീ മാതിരി രാജഹ്നങ്ങളെ ഉയർത്തിപ്പിടിച്ചിട്ടുണ്ടു്. അവയുടെ പിന്നിൽ വാളും പരിചയും എടുത്ത പല അത്ഭുതമായ അടവുകളും വിരുതുകളും കാണിച്ചുകൊണ്ടു് ഒരുകൂട്ടം മല്ലന്മാർ വരുന്നു.വഴിയെ,കടയും തലയും സ്വർണംകൊണ്ടു കെട്ടിച്ച് രാജചിഹ്നങ്ങളായ വലിയ വെള്ളിവടികളെ പിടിച്ചുകൊണ്ട് വലിയ വെള്ളത്തലേക്കെട്ടുള്ള കുറെ ഹരികാരന്മാർ വീഥിയുടെ ഇരുവശത്തും ഓരോ അണിയായി നിരന്ന്,നടു മുഴുവനും ഒഴിച്ചിട്ടുകൊണ്ടുവരുന്നു.അവരുടെയും പിന്നിലാണു് യുവരാജാവും രാജ്ഞിയും കയറിയ പല്ലക്കു്. മണിമായമായ ആ പല്ലക്കു് പൂമാലകളെക്കൊണ്ടു് അതിവിശേഷമാകുംവണ്ണം അലങ്കരിച്ചിരുന്നു. പല്ലക്കിന്റെ വഴിയെ പ്രഭുക്കന്മാർ, സചിവന്മാർ, സേനനായകന്മാർ,സ്തൂതിപാഠകന്മാർ, ഗായകന്മാർ മുതലായവരും, മററും അനവധി പുരുഷാരവും ഉണ്ടു്. മേൽപറഞ്ഞവയുടെ എല്ലാററിന്റെയും ഇരുഭാഗത്തും വേലി കെട്ടിയ പോലെ ആയുധപാണികളായ ഭടന്മാരെ അണിയായി നിർത്തിയിരിക്കുന്നു. പല ദിക്കുകളിലും ദീപട്ടികളും ഇടയിൽ മത്താപ്പുകളും ഉണ്ടായിരുന്നതിനാൽ ആ പ്രദേശത്തു് ഇരുട്ടു് ലേശം പോലും ഇല്ലന്നുതന്നെയല്ല, ജനങ്ങളുടെ മുഖത്തിന്നു് പ്രസന്നതയും, എല്ലാ വസ്തൂക്കളുടെയും രമ്യതയും, സ്വതേയുള്ളതിൽ തുലോം അധികമായി തോന്നി. പല്ലക്കിന്റെ ഇരുഭാഗത്തും അല്പം അകലെ മത്താപ്പുകൾ ഇടവിടാതെ കത്തിക്കുകയാൽ, കാണികൾക്കെല്ലാവർക്കും യുവരാജാവിന്റെയും രാജ്ഞിയുടെയും ആഹ്ലാദകരമായ മുഖയുഗളങ്ങൾ ഒന്നിച്ചുദിച്ചിരിക്കുന്ന രണ്ടു ചന്ദ്രബിംബങ്ങളെപ്പോലെ വർദ്ധിച്ച കാന്തിയോടുംകൂടി കാണ്മമാറായിരുന്നു. ഇങ്ങനെ ആഘോഷത്തോടുകൂടിയ ആ ഘോഷയാത്ര സാവധാനത്തിൽ നടന്നു് ഒരോ ഗൃഹങ്ങളുടെ മുമ്പാകെ എത്തുമ്പോൾ, പ്രജകൾ താംബൂലമാല്യാദികൾ തട്ടുകളിലാക്കി ഉപചാരം ചെയ്യുന്നതിനെ പ്രീതിപൂർവം യുവരാജാവു് സ്വീകരിക്കുകയും പ്രധാനിക

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/44&oldid=163047" എന്ന താളിൽനിന്ന് ശേഖരിച്ചത്