താൾ:Kundalatha.djvu/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കമായി. പത്താംനാൾ ഒരുമുഹൂർത്തമുണ്ടെന്നറിയുന്നു.അന്നുതന്നെ കഴിയണം. ദേവിക്കും അതുതന്നെയാണ് താല്പര്യം.


അഘോരനാഥൻ: (ചിരിച്ചുകൊണ്ട്)ഈശ്വരാ! ഈ ചെറുപ്പക്കാരുടെ ക്ഷമയില്ലായ്മ . അന്ന് മുഹൂർത്തമുണ്ടെങ്കിൽ അന്നുതന്നെ കഴിയട്ടെ. എനിക്കു യാതൊരു തരക്കേടും തോന്നുന്നില്ല.

രാജകുമാരൻ പുഞ്ചിരിച്ചുകൊണ്ട് സ്വർണമയിയെ വർത്തമാനം അറിയിക്കുവാൻ പുറത്തേക്കു പോയി. അപ്പോൾത്തന്നെ അഘോരനാഥൻ സ്വർണമയിയെ വിളിക്കുവാൻ ഒരു ഭൃത്യനെ അയച്ചു. താമസിയാതെ, സ്വർണമായി വളരെ ലജ്ജയോടുകൂടി അഘോരനാഥന്റെ മുമ്പാകെ വന്നു മുഖം താഴ്ത്തി നിന്നു.


അഘോരനാഥൻ:ലജ്ജിക്കേണ്ട, അവസ്ഥയൊക്കെയും ഞാൻ അറിഞ്ഞിരിക്കുന്നു. നല്ലവണ്ണം ആലോചിച്ചിട്ടുതന്നെയാണല്ലോ ദേവി ഇതിന്നു സമ്മതിച്ചത് എന്നു മാത്രമേ എനിക്ക് അറിയേണ്ട ആവശ്യമുള്ളു. വിവാഹംകൊണ്ടുണ്ടാകുന്ന ഫലങ്ങളെയും ആലോചിച്ചു പ്രവർത്തിക്കാഞ്ഞാൽ അതുകൊണ്ടുണ്ടാകുന്ന അവസാനമില്ലാത്ത ദോഷങ്ങളെയും ഞാൻ വിസ്തരിച്ചു പറഞ്ഞുതന്നിട്ടുണ്ടല്ലോ.ആകയാൽ എല്ലാം സംഗതികളും ഒരിക്കൽക്കൂടി ആലോചിച്ച് എന്നോടു തീർച്ച പറയണം .


സ്വർണമയി:ഞാൻ അറിഞ്ഞോടത്തോളം രാജകുമാരന്റെ സ്വഭാവം വളരെ ബോദ്ധ്യമായിട്ടാണ്. അദ്ദേഹത്തിന് എന്റെ മേൽ ദൃഢമായ അനുരാഗം ഉണ്ടെന്നു ഞാൻ തീർച്ചയറിഞ്ഞിരിക്കുന്നു. ആയതു് നിലനിൽക്കാതിരിപ്പാൻ യാതൊരു സംഗതിയും കാണുന്നതുമില്ല. അതുകോണ്ടു് ഈ സംബന്ധം ഞങ്ങൾ രണ്ടാളുകൾക്കും കല്യാണമായി ഭവിക്കുമെന്നു് ഞാൻ പൂർണമായി വിശ്വസിക്കുന്നു.


അഘോരനാഥൻ:എല്ലാംകൊണ്ടും ഞാനും അങ്ങനെതന്നെയാണു് വിചാരിക്കുന്നതു്. രാജാവിന്റെ സമ്മതംകൂടി കിട്ടിയാൽ താമസിയാതെ വിവാഹംകഴിക്കാം


സ്വർണമയി:രാജാവിന്റെ സമ്മതം കിട്ടി. അവിടുത്തേക്ക് വളരെ സന്തോഷമാണെന്നും എന്നെ ഇപ്പോൾത്തന്നെ അങ്ങോട്ടുകൂട്ടിക്കൊണ്ടു ചെല്ലണമെന്നും രാജകുമാരനെ അറിയിക്കുവാൻ ഒരു ആൾ വന്നിട്ടുണ്ടു്. ആ വിവരത്തിന്നുതന്നവെയായിക്കുമെന്നു തോന്നുന്നു. എളയച്ഛനു് ഒരു എഴുത്തുണ്ടു്.

'ദേവിക്കു് ഒരു മഹാരാജാവിന്റെ പട്ടമഹിഷിയാവാൻ സംഗതി വരുമെന്നു വിചാരിച്ച് എനിക്കു വളരെ സന്തോഷമുണ്ടു്. ഭർത്താവോടുകൂടി വളരെക്കാലം ദീർഘായുസ്സായി സുഖിച്ചിരിക്കാൻ സംഗതി വരട്ടെ എന്നു് ഈശ്വരനെ പ്രാർത്ഥിക്കുന്നു. കഷ്ടം! എന്റെ ജ്യേഷ്ഠൻ ഇല്ലാതായല്ലോ ഈ സന്തോഷം അനുഭവിപ്പാൻ'എന്നു പറഞ്ഞു് അഘോരനാഥൻ അവളെ മൂർദ്ധാവിൽ അനുഗ്രഹിച്ചു മടക്കി അയയ്ക്കുകയുംചെയ്തൂ.

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/34&oldid=163036" എന്ന താളിൽനിന്ന് ശേഖരിച്ചത്