താൾ:Kundalatha.djvu/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രാതാപചന്ദ്രനും സ്വർണമയീദേവിയും തമ്മിൽ ബാല്യത്തിൽ ത്തന്നെയുണ്ടായിരുന്നു സഖിത്വം അവർക്കു താരുണ്യം വന്നപ്പോൾ മുഴുത്തഅനുരാഗമായിത്തീർന്നു. വിവാഹംചെയ്യാൻ അവർ രണ്ടു പേരും തമ്മിൽ തീർച്ചയാക്കിയ വിവരം മുമ്പു പറഞ്ഞാല്ലോ. അവരുടെ ആ നിശ്ചയം അഘോരനാഥനേയും കലിംഗമഹാരാജാവിനേയും അറിയിച്ചു. അഘോരനാഥനെ അറിയിച്ചതു് രാജകുമാരൻതന്നെയായിരുന്നു.തങ്ങളുടെ നിശ്ചയം പ്രസിദ്ധമാക്കാൻ തീർച്ചയാക്കിയതിന്റെ പിറ്റേദിവസം രാജകുമാരൻ അഘോരനാഥന്റെ ആസ്ഥാനമുറിയിലേക്കു കടന്നുചെന്നു. അഘോരനാഥൻ ആദരവോടുകുടി രാജകുമാരനു് ആസനം നല്ലിയിരുത്തിവിശേഷിച്ചോ എഴുന്നരുളിയതാ എന്നു ചോദിച്ചു. രാജകുമാരൻ:അധികം പണിത്തിരക്കില്ലെങ്കിൽ ഒരു കാര്യത്തെക്കുറിച്ച് എനിക്ക് അല്പം പറവാനുണ്ടായിരുന്നു. അഘോരനാഥൻ:പണിത്തിരക്കു് എത്രയുണ്ടായാലും ഇവിടുത്തെ കാര്യം കഴിഞ്ഞശേഷം മറ്റെല്ലാം. രാജകുമാരൻ: ഞാനും ദേവിയും തമ്മിലുള്ള സ്നേഹത്തിന്റെ സ്വഭാവത്തിനു് ഈയ്യിടയിൽ അല്പം ഒരു മാറ്റം സംഭവിച്ചിരിക്കുന്നതു് അങ്ങയെ അറീപ്പാൻ വന്നതാണു്. അഘോരനാഥൻ:എനീക്കു് ഈ വർത്തമാനം കർണപീയൂഷമായി ഭവിക്കുന്നു.വളരെക്കാലം അവളെ രക്ഷിച്ചു വളർത്തിയ എന്റെ പ്രയത്നം സഫലമായി. എന്റെ ആഗ്രഹവും ഇങ്ങനെയായാൽ കൊള്ളമെന്നായിരുന്നു,അവൾക്കും നല്ല സമ്മതംതന്നെയാണല്ലോ? രാജകുമാരൻ: നല്ല സമ്മതമാണു്. വേണമെങ്കിൽ ചോദിച്ചാൽ അറിയാമല്ലോ? രാജകുമാരൻ:അതിനു ഞാൻ തക്കതായ ഒരാളെ ഇന്നലെ തന്നെ അയച്ചിരിക്കുന്നു.


അഘോരനാഥൻ: എന്നാൽ ഇനി അധികം താമസിക്കണന്നില്ല;രണ്ടു മാസത്തിലകത്തുതന്നെ കഴിഞ്ഞോട്ടെ.

രാജകുമാരൻ:രണ്ടു മാസമോ? എന്തിനിത്ര വളരെ താമസിക്കുന്നു? ഞങ്ങൾ തമ്മിൽ തീർച്ചയാക്കീട്ടുതന്നെ ‌രണ്ടു മാസത്തിലധി

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/33&oldid=163035" എന്ന താളിൽനിന്ന് ശേഖരിച്ചത്