Jump to content

താൾ:Kundalatha.djvu/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആൽത്തറയിന്മേൽ കാറ്റുകൊണ്ടിരുന്നു. ചിലർ പതുക്കെ സ്നാനത്തിന്നും പോയി.

രണ്ടാളുകൾ പോകാതെ പിന്നെയും അവിടെതന്നെ ഇരിക്കുമ്പോൾ യോഗീശ്വരനും വന്നെത്തി. വേഷം ഒക്കെയും മുമ്പത്തെക്കുറി വന്നപ്പോഴുണ്ടായിരുന്നതുപോലെതന്നെ. വന്നു്, ആൽത്തറയിന്മേൽ കയറി, കുറഞ്ഞൊന്നു് ഇരുന്നതിന്റെശേഷം ആ രണ്ടു് പാന്ഥന്മാരോടും ഓരോ വർത്തമാനം ചോദിക്കുവാനാരംഭിച്ചു. അവരിൽ അധികം ചെറുപ്പക്കാരനായ പാന്ഥൻ യോഗീശ്വരനെ കണ്ടപ്പോൾ വളെരെ വിസ്മയത്തോടുകൂടി സൂക്ഷിച്ചുനോക്കിത്തുടങ്ങി. യോഗീശ്വരന്നും ആ യുവാവിന്റെ കാന്തിയേറിയ മുഖവും വിസ്തീർണ്ണമായ മാറിടവും മറ്റും കാണുകയാൽ അധികമായ കൗതുകം തോന്നി. അദ്ദേഹത്തെ കണ്ടാൽ ഒരു വൈഷ്ണവബ്രാഹ്മണനാണെന്നു തോന്നും. ഗോപി നാസികാഗ്രംമുതൽ മൂർദ്ധാവുവരെ വളരെ വിശദമാകുംവണ്ണം കുറിയിട്ടിട്ടുണ്ട്. ആ വിഷ്ണുമുദ്രതന്നെ, മാറത്തും കൈയിന്മേലും പുറത്തും മറ്റും പല ദിക്കിലും ചെറുതായി കാണ്മാനുണ്ട്. വളെരെ ദക്ഷിണദിക്കിൽനിന്നാണു വരുന്നതു്. എന്നും പല രാജ്യങ്ങളെയും പരിചയമുണ്ടെന്നും മറ്റും പറഞ്ഞു: ക്രമേണ, സംഭാഷണം യോഗീശ്വരനും ആ യുവാവും തമ്മിൽതന്നെയായി. ആ കുറച്ചുനേരത്തിനുള്ളിൽ യോഗീശ്വരൻ തന്റെ മേൽ ആ യുവാവിനു് എങ്ങനെയെന്നറിയാതെ, ഒരു വിശ്വാസം ജനിപ്പിച്ചു. അപ്പോഴേക്കു് അപ്രശസ്തനായ മറ്റേ വഴിപോക്കൻ സ്നാനത്തിന്നായിട്ടിറങ്ങിപോകയും ചെയ്തു.

യോഗീശ്വരൻ: ഞാൻ അങ്ങേ അനാവശ്യമായി സംസാരിച്ചു് താമസിപ്പിക്കുകയല്ലല്ലൊ? മറ്റവരെല്ലാവരും സ്നാനത്തിന് പോയിത്തുടങ്ങി . അങ്ങുന്നും കൂടെ പോകുന്നില്ലേ?

പാന്ഥൻ: എനിക്കു് അങ്ങുന്നുമായുണ്ടായ പരിചയത്തിൽ കുറച്ചു് അധികം നേരമുണ്ടായിരിക്കാം അവരുമായുള്ള പരിചയം. അല്ലാതെ അധികമായ സംബന്ധം ഒന്നും ഇല്ല. സമീപം എവിടെയെങ്കിലും ഒരേടത്തു് ഭക്ഷണത്തിനു് തരമായി കിട്ടേണം. അവരുടെകൂടെ പോയേ കഴിയൂ എന്നോ ഇപ്പോൾതന്നെ പോകേണമെന്നോ നിഷ്കർഷയില്ലാതാനും!

യോഗീശ്വരൻ: (കുറഞ്ഞൊരു പുഞ്ചിരിയോടുകൂടി) വിരോധമില്ലെങ്കിൽ എന്റെ ഒരുമിച്ചു പോന്നാൽ എന്റെ ഭവനത്തിൽ ഉള്ളതിനു് ഒട്ടും അസ്വാധീനമില്ല. യഥേഷ്ടം എത്ര കാലമെങ്കിലും ഒരുമിച്ചു താമസിക്കുന്നതും എനിക്കു് വളെരെ സന്തോഷമാണു്.

പാന്ഥൻ: എനിക്കു് ഇന്ന ദിവസം ഇന്ന ദിക്കിൽ എത്തേണമെന്നും മറ്റും ഒരു നിശ്ചയവും ഇല്ലല്ലോ. സൗഖ്യമാണെന്നു തോന്നിയാൽ വിശിഷ്ടന്റെ കൂടെ താമസിക്കുന്നതിനെന്തു വിരോ

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/29&oldid=214315" എന്ന താളിൽനിന്ന് ശേഖരിച്ചത്