താൾ:Kundalatha.djvu/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യാൽ ഒരു പുതിയ ലോകത്തു വന്നതുപോലെ തോന്നി. നാലു ഭാഗത്തേക്കും വിസ്മയത്തോടുകൂടി നോക്കികൊണ്ടു സ്വർണമയീദേവിയുടെ സമീപത്തു പോയി ഇരുന്നു. കുറച്ചുനേരംകൊണ്ടുതന്നെ സ്വർണ്ണമയിയും കുന്ദലതയും തമ്മിൽ ഊഢമായ സൗഹാർദം സംഭവിക്കുകയാൽ, പ്രതാപചന്ദ്രനും കപിലനാഥനും വളരെ സന്തോഷമാകയും ചെയ്തു.

അഘോരനാഥൻ രണ്ടാളുകളെക്കൂടെ രാജാവിന്റെ മുമ്പാകെ കൊണ്ടുവന്നു നിർത്തി. യവനന്മാരുടെ വേഷം ധരച്ചിരുന്ന മറ്റുരണ്ടാളുകൾ ഇവരാണെന്നുർത്തിച്ചു.

രാജാവു്: (അവരുടെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി ) 'ഇതു് താരാനാഥനല്ലേ?' എന്നു ചോദിച്ചു.

അഘോരനാഥൻ: അതെ, താരാനാഥൻ തന്നെ. ഇവിടെനിന്നു പോയിട്ടു് ഒരു സംവത്സരത്തോളമായി. ദൈവാനുകൂലംകൊണ്ടു് ആപത്തൊന്നും കൂടാതെ ആപത്തൊന്നും കുടാതെ പല ദിക്കുകളിൽ സഞ്ചരിച്ചു്, ജ്യേഷ്ഠന്റെ അടുക്കെത്തന്നെയാണു് ഒടുവിൽ ചെന്നെത്തിയതു്.

രാജാവു്: അത്ഭുതം! പ്രകൃതാ ദേഹികൾ തമ്മിലുള്ള സ്നേഹം അവരുടെ അറിവുകൂടാതെയും അവരെ അനോന്യം ആകർഷിക്കുമോ! മറ്റേ ആളെഎനിക്കു മനസ്സിലായില്ല.

അഘോരനാഥൻ: ഇവൻ ജ്യേഷ്ഠന്റെ ഭൃത്യനാണു്. മുപ്പതു സംവത്സരത്തിൽ പുറമായി ജ്യേഷ്ഠന്റെ കൂടെതന്നെ താമസിച്ചു വരുന്നു‌. വളരെ വിശ്വാസയോഗ്യനാണു്. ജ്യേഷ്ഠന്റെ ഗൂഡവാസത്തിലും കൂടെയുണ്ടായിരുന്നു. രാമദാസൻ എന്നാണു് പേരു്‌.

രാജാവു് രാമദാസനോടും തന്റെ സന്തോഷം കാണിച്ചു.

താരാനാഥൻ രാജാവിനോടു് സംസാരിച്ചു് കഴിഞ്ഞപ്പോഴേക്കു, അയാളെ പ്രതാപചന്ദൻ കൈ പിടിച്ചു വേറോരുത്തിടത്തേക്കു കൂട്ടികൊണ്ടു പോയി. അവിടേക്കു് സ്വർണമയിയും എത്തി. പ്രതാപചന്ദ്രൻവളരെ സ്നേഹത്തോടുകൂടി താരാനാഥനെ ആശ്ളേഷം ചെയ്തു. താരാനാഥനും, അവരുടെ കല്യാണം കഴിഞ്ഞതിനെക്കുറിച്ചും മറ്റും തന്റെ സന്തോഷത്തെ പ്രതർശിപ്പിച്ചു. കുന്ദലത അടുക്കെനിന്നു് അതൊക്കെയും അതൊക്കെയും കണ്ടു് അതൊക്കെയും കണ്ടു് സന്തോഷത്തോടുകൂടി താരാനാഥനെ കടാക്ഷിക്കുകയുംചെയ്തു.

പ്രതാപചന്ദ്രൻ: എന്റെ പരുഷവാക്കുകൊണ്ടു സുഖക്കേടായിട്ടാണു് താരാനാഥൻ പോയതു്, അല്ലേ? ഞാൻ തല്ക്കാലത്തെ കോപം കൊണ്ടു വല്ലതും പറഞ്ഞുപോയിട്ടുണ്ടെങ്കിൽ അത് ക്ഷമിക്കേണമേ.

താരാനാഥൻ: എന്റെ പ്രവൃത്തികൊണ്ട് അങ്ങനെ ശങ്കിപ്പാൻ വഴിയുണ്ടായിരിക്കാം. എന്നാൽ, വസ്തുത അങ്ങനെയല്ലതാനും. അതു നിങ്ങളെ അറിയിക്കുന്നതിനും വിരോധമില്ല. നിങ്ങഴിരണ്ടുപേരും കൂടി എന്നെ കൂട്ടാതെ ഓരോന്നു പറയുകയും നടക്കുകയും ചെയ്താലും എനിക്കു സല്ലാപത്തിനും സഹവാസത്തിനും വേണ്ട

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/113&oldid=162995" എന്ന താളിൽനിന്ന് ശേഖരിച്ചത്