താൾ:Kundalatha.djvu/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്റെ മൂഢതക്കൊണ്ട് ആ കഠിനമായ കല്പന കല്പിച്ചുപ്പോയതാണ്. കപിലനാഥൻ പോയതിൽ പിന്നെ ഞാൻ ചെയ്തതിനെക്കുറിച്ചുണ്ടായ പശ്ചാതാപംതന്നെ എനിക്കു തക്കതായ ഒരു ദണ്ഡനയായിരിക്കുന്നു. ഇനി ആ കഥയെ രണ്ടാമതും ഓർമപ്പെടുത്തി എന്നെ വ്യഥപ്പടുത്താതിരിക്കണേ.

കപിലനാഥൻ: ഇവിടുത്തെ ദാസനു് ഒരു യാചനകൂടിയുണ്ടു്.

രാജാവു്: ഞാൻ എത്രതന്നെ വലിയ ഒരു വരപ്രദാനംചെയ്താലും അത് കപിലനാഥൻ എനിക്ക് ചെയ്തിട്ടുള്ളതിന്നു തക്കതായ ഒരു പ്രത്യുപകാരമാവാൻ പാടില്ല. അതുക്കൊണ്ടു് എന്തുതന്നെ ആയാലും വേണ്ടതില്ല, ചോദിക്കാം.

കപിലനാഥൻ: എന്റെ നൈരാശ്യംകൊണ്ടും തത്സമയത്തെ കോപംകൊണ്ടും നാടുവിട്ടുപോകുന്ന സമയം ഇവിടുത്തേക്ക് അത്യന്തം വ്യസനകരമായ ഒരു കാര്യം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. എന്റെ സ്വാമിയെ ആ കഠിനമായ ദു:ഖത്തിനു പാത്രമാക്കുവാൻ എനിക്കു തോന്നിയത് വിചാരിച്ചുനോക്കുമ്പോൾ എന്നെപ്പോലെ ഇത്ര നിഷ്കണ്ടകനായ ഒരു സ്വാമിദ്രോഹി പണ്ടുണ്ടായിട്ടില്ലെന്നു പ്രത്യക്ഷമാകും.

രാജാവു്: ഏറ്റവും വിശ്വാസത്തോടും സ്വാമിഭക്തിയോടും കൂടിയും, രാജ്യകാര്യങ്ങൾ നടത്തിവരുന്ന ഒരു ഉത്തമ സചിവന്റെ ഗുണങ്ങൾ ലേശം‌പോലും അറിവാൻ കഴിയാതെ അനർഘമായ ഒരു രത്നം കൈയിൽ കിട്ടിയ വാനരനെപ്പോലെ, ആ സചിവശിരോമണിയെ ഉപദ്രവിക്കാൻ തുനിഞ്ഞ എന്നെ വ്യസനിപ്പിക്കാൻ എന്തുതന്നെ ചെയ്താലും ആയത് അവിഹിതമായി എന്ന് ഒരു കാലത്തും വരികയില്ല.

കപിലനാഥൻ ഏറ്റവും പ്രീതിപൂണ്ട്, 'എന്റെ അപരാധങ്ങൾക്കു് മാപ്പുതന്നരുളേണം' എന്നപേക്ഷിച്ചു. ഉടനെ മറ്റേ അകത്തേക്കു കടന്നുപോയി.

രാജാവും കപിലനാഥനുംകൂടി സംസാരിച്ചുകൊണ്ടിക്കെ ചന്ദനോദ്യാനത്തിലും അതിനു സമീപവും ഉള്ള ആളുകൾ നാലു വശത്തും വന്നുനിറഞ്ഞു. വളരെ സന്തോഷത്തോടുക്കൂടി കപിലനാഥനെ നോക്കി നിന്നിരുന്നു. അദ്ദേഹത്തിന്റെ ഭൃത്യന്മാരോ, ആശ്രിതന്മാരോ, അദ്ദേഹത്തിന്റെ ഔദാര്യത്തെ വല്ല പ്രകാരത്തിലും ആസ്വദിച്ചവരോ അല്ലാതെ ആരുംതന്നെ ആ ദിക്കിലെങ്ങും ഉണ്ടായിരുന്നില്ല. കപിലനാഥൻ രാജാവിന്റെ മുമ്പാകെ തന്റെ സ്വതെയുള്ള വേഷത്തോടുകൂടി ചെന്നുനിന്നപ്പോഴേക്കു കുറച്ചുനേരത്തിനുള്ളിൽ കേട്ടു കേൾപ്പിച്ച ഉദ്യാനത്തിലും അതിനു സമീപമുള്ള ആളുകൾ അവരവരുടെ പണിയെ വിട്ട് ഓടിയെത്തീട്ടുണ്ടായിരുന്നു. കപിലനാഥൻ മരിച്ചിരിക്കുന്നുവെന്നായിരുന്നൂ എല്ലാവരുടെയും പരക്കെയുള്ള വിശ്വാസം. അതിനാൽ അധികം അത്ഭുതമുണ്ടായി. അവിടുത്തെ വാതില്ക്കലും കിളിവാതിലുകളിൽക്കൂടെയും കപിലനാഥനെ കാണു-

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/111&oldid=162993" എന്ന താളിൽനിന്ന് ശേഖരിച്ചത്