താൾ:Kulastreeyum Chanthapennum Undayathengane.djvu/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ബജീവിതത്തിലും നിലവിലുണ്ടായിരുന്ന പ്രയോഗങ്ങളെ വിമർശിക്കാനും അവയ്ക്കു പകരം പുതിയവയെ നിർദ്ദേശിക്കാനുള്ള കഴിവും അധികാരവും അവർക്കാണെന്നും വന്നു. മാത്രമല്ല, കേരളത്തിലെ അഭ്യസ്തവിദ്യരായ പുരുഷന്മാർ പരിചയപ്പെട്ട പുതിയ മൂല്യവ്യവസ്ഥകൾ - ബ്രിട്ടിഷ് സമൂഹത്തിലെ 'വിക്ടോറിയൻ' മൂല്യവ്യവസ്ഥ, ഇന്ത്യയിലെത്തന്നെ ബ്രിട്ടിഷ് ഭരണകേന്ദ്രങ്ങളായിരുന്ന ബോംബെ, മദ്രാസ്, കൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ ഉയർന്നുവന്ന സമുദായപരിഷ്ക്കരണചിന്തകളിൽ അന്തർലീനമായിരുന്ന 'നവബ്രാഹ്മണമൂല്യവ്യവസ്ഥ' - സ്ത്രീകളെ സമൂഹത്തിലെ രണ്ടാംകിടക്കാരായി തരംതാഴ്ത്തുന്നവയായിരുന്നു. സ്ത്രീക്ക് ഭർത്താവിലൂടെയല്ലാതെ സാമൂഹ്യാംഗത്വമില്ലെന്ന് വിധിച്ചിരുന്ന മൂല്യവ്യവസ്ഥകളായിരുന്നു ഇവ രണ്ടും.

Kulasthree Chapter four pic08.jpg

ബംഗാളിലും മഹാരാഷ്ട്രയിലും വളർന്നു പന്തലിച്ച സാമൂഹ്യപരിഷ്ക്കരണപ്രസ്ഥാനത്തിന്റെ പ്രബലധാരകൾ പലപ്പോഴും ബ്രാഹ്മണമൂല്യങ്ങളെത്തന്നെ ആധുനികരീതിയിൽ പുനഃസൃഷ്ടിക്കാൻ പണിപ്പെടുകയാണുണ്ടായത്. ബ്രാഹ്മണമൂല്യങ്ങളെ തള്ളിക്കളയുന്നതിനു പകരം അവയിലെ നഗ്നമായ അധികാരപ്രയോഗങ്ങളെയും ക്രൂരമായ അംശങ്ങളെയും മാത്രം ഒഴിവാക്കി പുനരുപയോഗിക്കാനാണ് അവ പരിശ്രമിച്ചത്. കൂടാതെ ഈ 'ലഘൂകരിക്കപ്പെട്ട' ബ്രാഹ്മണമൂല്യങ്ങൾ 'പാവന-പുരാതന' 'ഇന്ത്യൻസംസ്ക്കാര'ത്തിന്റെ അവിഭാജ്യഘടകമാണെന്നും ഈ പ്രസ്ഥാനങ്ങളിലെ പ്രബലവിഭാഗങ്ങൾ വാദിച്ചുറപ്പിച്ചു. സ്ത്രീകളുടെ ശരീരങ്ങളുടെമേൽ സൂക്ഷ്മമായ നിയന്ത്രണം ഏർപ്പെടുത്തുകവഴി സമുദായങ്ങളുടെ 'പരിശുദ്ധി' ഉറപ്പുവരുത്താനുള്ള ഉത്സാഹം ഒട്ടുമിക്ക സമുദായപരിഷ്ക്കരണപ്രസ്ഥാനങ്ങളിലും പ്രകടമായിരുന്നു. സ്ത്രീകളുടെ മനഃപരിഷ്ക്കരണത്തിലൂടെവേണം ഇതു സാധിക്കാനെന്ന കാര്യത്തിലും ഇവ തമ്മിൽ വലിയ


85


'തറവാട്ടിൽ പിറന്നവളും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/85&oldid=162963" എന്ന താളിൽനിന്ന് ശേഖരിച്ചത്