താൾ:Kulastreeyum Chanthapennum Undayathengane.djvu/228

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൊതുവെ കീഴാളജാതികളിൽ സ്ത്രീകൾ കുടുംബത്തിന്റെ വിലക്കുകൾക്ക് അത്ര വിധേയരായിരുന്നില്ല - കീഴാളകുടുംബങ്ങളെ ബ്രാഹ്മണമൂല്യങ്ങളല്ല ഭരിച്ചിരുന്നത്. പുരുഷനോടൊപ്പം അദ്ധ്വാനിക്കുകയെന്നത് കേവലം സാധാരണകാര്യംമാത്രമായിരുന്നു. അവർ ഫാക്ടറികളിലും കൃഷിയിടങ്ങളിലും പുരുഷന്മാരോടൊപ്പം പണിയെടുത്തു. 'ബാലപരിചരണം' മുതലായവ സ്ത്രീയുടെ 'സഹജ'സ്വഭാവമാണെന്ന ആശയം അക്കാലത്ത് തൊഴിലാളിസ്ത്രീകൾക്കിടയിൽ പടർന്നുപിടിച്ചിട്ടില്ലായിരുന്നു. അതുകൊണ്ടുതന്നെ സമരങ്ങളുടെ മുൻനിരയിൽ കയറിനിൽക്കാൻ അവർക്കു കഴിഞ്ഞിരുന്നു. 1940കളിലെ കർഷകത്തൊഴിലാളിസമരങ്ങളിൽ സ്ത്രീകൾ പ്രകടിപ്പിച്ച വീര്യത്തെക്കുറിച്ച്, അവരുടെ പ്രത്യേക സമരരീതികളെക്കുറിച്ച്, കുറച്ചൊക്കെ നമുക്കറിവുണ്ട്. പാടത്തിന്റെ നടുക്ക് ജന്മിയെ വളഞ്ഞുവച്ച് തങ്ങൾക്കു കിട്ടേണ്ട അവകാശങ്ങൾ പിടിച്ചുവാങ്ങിയ സ്ത്രീകളെക്കുറിച്ച് ഓർക്കുന്നവരിന്നുമുണ്ട്. മേലാളരിൽനിന്ന് ലൈംഗികപീഡനമേറ്റ സ്ത്രീകൾ ചൂളി പിന്മാറാതെ യൂണിയനുകളുടെ സഹായത്തോടെ ധീരമായി പ്രതികരിച്ചിരുന്നുവെന്ന് - അതായത്, ബ്രാഹ്മണ ലൈംഗികസദാചാരത്തിനു കീഴ്പ്പെടാതെ പ്രതികരിച്ചിരുന്നുവെന്ന് - ആദ്യകാലസംഘടനാപ്രവർത്തകരിൽ പലരും ഓർക്കുന്നു. 1940കളിലെ മലബാറിൽ ഭക്ഷണത്തിനുവേണ്ടിയുള്ള സമരങ്ങളിൽ ഗ്രാമീണസ്ത്രീകൾ വഹിച്ച പങ്കിനെപ്പറ്റിയുള്ള ഓർമ്മകൾ ഇന്നും സജീവമാണ്. ജന്മികളിൽനിന്ന് നെല്ലുപിടിച്ചെടുക്കാനുംമറ്റുമുള്ള പ്രവർത്തനങ്ങളിൽ അവരും പങ്കാളികളായിരുന്നു. കമ്യൂണിസ്റ്റുകാർക്കെതിരെ സർക്കാർ അഴിച്ചുവിട്ട അതിക്രമങ്ങളിൽ മലബാർഗ്രാമങ്ങളിൽ സ്ത്രീകൾ കണക്കില്ലാതെ കഷ്ടപ്പെടുകയുണ്ടായി - ഒളിവിലായ നേതാക്കളെ തിരഞ്ഞുവന്ന പൊലീസ് വീടുകൾ ആക്രമിച്ച് സർവ്വതും നശിപ്പിച്ചവേളകളിൽ പൊട്ടിയ പാത്രങ്ങളുടെ അവശിഷ്ടങ്ങളുമേന്തി പ്രകടനം നടത്തുക, ഭക്ഷ്യക്ഷാമത്തിനെതിരെ 'ഒഴിഞ്ഞചട്ടി'യുമായി പ്രകടനം നടത്തുക തുടങ്ങിയ സമരമുറകൾ അവർ സൃഷ്ടിച്ചു.

സ്ത്രീസഖാക്കൾ
തൊഴിലാളികളല്ലായിരുന്ന നിരവധി സ്ത്രീസഖാക്കളുടെ പരിശ്രമത്തിനും ഇവിടെ നിഷേധിക്കാനാവാത്ത പ്രാധാന്യമുണ്ടെന്ന് പറയേണ്ടതാണ്. സംഘാടകരായി പ്രവർത്തിച്ചിരുന്ന സ്ത്രീകൾ പലരേയും നാമിന്ന് മറന്നുകഴിഞ്ഞിരിക്കുന്നു - 1930കളിലും 40കളിലും ആലപ്പുഴയിലെ സ്ത്രീത്തൊഴിലാളികൾക്കിടയിലെ സജീവസാന്നിദ്ധ്യമായിരുന്ന കാളിക്കുട്ടി ആശാട്ടിയെ എത്രപേർ ഓർക്കുന്നുണ്ട്? പൊതുവെ പഴയ സ്ത്രീസഖാക്കളെ നാം മറന്നുകഴിഞ്ഞിരിക്കുന്നു. ഇന്നും സജീവമായിത്തുടരുന്ന കുറച്ചുപേരില്ലെന്നല്ല- ഉദാഹരണത്തിന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കലാകാരിയായ പി.കെ. മേദിനി, പി.കെ അനസൂയ എന്നിവർ. സഖാവ് കെ. മീനാക്ഷി എന്ന തൊഴിലാളി സംഘാടക പിന്നെ അധികമുയർന്നുവന്നില്ല. എന്നാൽ ഉന്നതവിദ്യാഭ്യാസം നേടിയവരുമായ സ്ത്രീസഖാക്കൾ പാർട്ടിയുടെ മുൻപന്തിയിലെത്തി. സഖാവ് ഗൗരിയമ്മയാണ് ഏറ്റവും പരിചിതമായ ഉദാഹരണം. ഇതുകൂടാതെ പറയേണ്ട പേരാണ് കെ.ഒ. ആയിഷാബായിയുടേത്. കായങ്കുളത്ത് 1929ൽ ജനിച്ച അവർ ബി.എ. പാസായശേഷം നിയമവിദ്യാഭ്യാസം നേടി. അഖിലേന്ത്യാവിദ്യാർത്ഥിസമ്മേളനത്തിന്റെ സംഘാടകയായിരുന്നു; 1953ൽ കമ്യൂണിസ്റ്റ്പാർട്ടിയിൽ അംഗമായി. 1957ലെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്നു; ആദ്യകമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ഉപാദ്ധ്യക്ഷയായിരുന്നു.


ആദ്യകാല തൊഴിലാളിയൂണിയനുകളിൽ സ്ത്രീകളുടെ സമരൗത്സുക്യത്തെ ഒരു പരിധിവരെ അംഗീകരിച്ചിരുന്നുവെന്ന് വ്യക്തമാണ്. ഫാക്ടറികളിൽ സ്ത്രീകളുടേതുമാത്രമായ കമ്മിറ്റികൾ പലയിടത്തും സ്ഥാപിച്ചിരുന്നു. ഈ സംവിധാനത്തിലൂടെ കുടുംബത്തിനുള്ളിൽ സഹിക്കേണ്ട അനീതികൾക്ക് പരിഹാരം കാണാമെന്നുവന്നു. കെ. മീനാക്ഷിയെപ്പോലുള്ള സംഘാടകർക്ക് ഈ കമ്മിറ്റികൾ രൂപീകരിക്കുന്നതിൽ വലിയ പങ്കുണ്ടായിരുന്നു. എന്നാൽ ഈ സംവിധാനത്തെ വിപുലീകരിച്ച് സമരത്തിന്റെ സ്വഭാവം, മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ എന്നിവയിൽക്കൂടി അവരെ പൂർണ്ണപങ്കാളികളാക്കാനുള്ള ശ്രമം നടന്നില്ലെന്നു പറയാം. തൊഴിലാളിയൂണിയനുകളിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ 1940കളിൽ പഠനക്ലാസ്സുകൾ നടന്നു. സ്ത്രീകളും ഇവയിൽ പങ്കെടുത്തിരുന്നു. 1940കളിൽ (1943-45ൽ) തിരുവിതാംകൂർ കയർഫാക്ടറിത്തൊഴിലാളിയൂണിയന്റെ വാർഷികസമ്മേളനങ്ങൾക്കൊപ്പം തൊഴിലാളിസ്ത്രീസമ്മേളനങ്ങളും നടന്നു. പിന്നീട്, സർക്കാർ കമ്യൂണിസ്റ്റുപാർട്ടിയെ


സ്ത്രീകളും സമരങ്ങളും


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/228&oldid=162870" എന്ന താളിൽനിന്ന് ശേഖരിച്ചത്