താൾ:Kulastreeyum Chanthapennum Undayathengane.djvu/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പറയുന്നത് കുടുംബത്തെയും സമുദായത്തെയും തകർക്കാനുള്ള ഗൂഢാലോചനയാണെ ന്നുപോലും ചില സമുദായസ്നേഹികൾ പ്രസ്താ വിച്ചു!

1920കളിൽ ജനപ്രതിനിധിസഭകൾക്കുള്ളിൽ സ്ത്രീകൾക്കു ലഭിക്കേണ്ട മതിയായ പ്രാതിനിധ്യത്തിനുവേണ്ടിയുള്ള വാദവും ധാരാളം കേൾക്കാനുണ്ടായിരുന്നു. ഇതരവിഭാഗക്കാരെയപേക്ഷിച്ച് വലിപ്പമുള്ള വിഭാഗമാണെങ്കിലും, ജനസംഖ്യയുടെതന്നെ പകുതിയിലധികമാണെങ്കിലും, സ്ത്രീകൾക്ക് വേണ്ടത്ര പ്രതിനിധികളില്ലാതാകുന്നതിനെക്കുറിച്ച് അനവധി പരാതികൾ ഈ വർഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അതിലൊന്ന് ഇപ്രകാരമായിരുന്നു:

1921 ലെ ജനസംഖ്യാകണക്കു പ്രകാരം രാജ്യത്ത് 1167 ജൂതസമുദായക്കാരാണുള്ളത്. അവരിൽത്തന്നെ 100 പേർക്കുമാത്രമാണ് വോട്ടവകാശമുള്ളത്! എങ്കിലും അവർക്ക് [കൊച്ചി നിയമനിർമ്മാണ] കൗൺസിലിൽ ഒരു പ്രത്യേക സീറ്റുണ്ട്. വാണിജ്യവ്യവസായരംഗത്തിന്റെ പ്രതിനിധിക്കും ഒരു സീറ്റുണ്ട്. 70 വോട്ടർമാർക്കാണ് ഈയൊരു പ്രതിനിധിയെ തെരെഞ്ഞെടുക്കാനുള്ള അവകാശം. ഈ രാജ്യത്തിലെ തോട്ടമുടമകളുടെ എണ്ണം വിരലിലെണ്ണാനേയുള്ളു! വെറും ഏഴുപേർമാത്രമുള്ള ഈ വിഭാഗത്തിന് കൊച്ചി നിയമനിർമ്മാണകൗൺസിലിൽ ഒരു സീറ്റുണ്ട്. പക്ഷേ, ജനങ്ങളുടെ പകുതി സ്ത്രീകളായിട്ടും 1500 സ്ത്രീവോട്ടർമാർ ഉണ്ടായിട്ടും കൗൺസിലിൽ അവർക്ക് മൂന്ന് പ്രതിനിധികളില്ല.

('A Cochin Lady', മലയാള മനോരമ, 28 മാർച്ച് 1925)


ധീരവനിതകൾ അവകാശങ്ങൾ പിടിച്ചെടുക്കുന്നു
1986 ഫെബ്രുവരി 23ന് സുപ്രീംകോടതി തിരുവിതാംകൂർ ക്രിസ്ത്യൻ പിന്തുടർച്ചാവകാശനിയമം റദ്ദുചെയ്തു. റദ്ദുചെയ്യപ്പെട്ട നിയമപ്രകാരം കുടുംബസ്വത്തിൽ ഒരു മകളുടെ പരമാവധി അവകാശം വെറും 5,000 രൂപ മാത്രമായിരുന്നു. ഭർത്താവിനെ സ്വയം തെരഞ്ഞെടുത്ത, എന്നാൽ പിന്നീട് ഒറ്റയ്ക്കു ജീവിക്കാൻ തീരുമാനിച്ച മേരി റോയി എന്ന സ്ത്രീ നീണ്ട നിയമയുദ്ധത്തിനുശേഷം നേടിയെടുത്തതാണ് ഈ വിധി. മുമ്പുപറഞ്ഞ നിയമം ഇന്ത്യൻ ഭരണഘടന വാഗ്ദാനംചെയ്യുന്ന തുല്യാവകാശത്തിനു വിരുദ്ധമാണെന്നു തെളിയിക്കാൻ അവർക്കു കഴിഞ്ഞു. സഹോദരന്മാരുടെ അനീതികൊണ്ടു പൊറുതിമുട്ടിയ അവിവാഹിതരായ രണ്ടു സ്ത്രീകളും അവർക്കൊപ്പം കക്ഷിചേർന്നു. അങ്ങനെ കേരളത്തിലെ എല്ലാ ക്രിസ്തീയസമുദായങ്ങൾക്കും 1925ലെ ഇന്ത്യൻ പിന്തുടർച്ചാവകാശനിയമം ബാധകമാണെന്നുവന്നു. ഇന്ത്യൻ വിവാഹമോചനനിയമത്തിൽ കാര്യമായ മാറ്റംവരുത്തിയ ഇന്ത്യൻ വിവാഹമോചനനിയമം (2001) മറ്റൊരു ചുവടായിരുന്നു.


തിരുവിതാംകൂറിലും കൊച്ചിയിലും സ്ത്രീകളുടെ രാഷ്ട്രീയാവകാശങ്ങൾ വർദ്ധിപ്പിക്കുന്ന പല നടപടികളുമുണ്ടായത് അന്നത്തെ ജനകീയപ്രസ്ഥാനങ്ങൾക്ക് തീരെ അഭിമതമല്ലായിരുന്ന സർക്കാരിന്റെ പക്ഷത്തുനിന്നായിരുന്നു. തിരുവിതാംകൂറിലെ നിവർത്തനപ്രക്ഷോഭത്തെ അടിച്ചമർത്തുകയും ജനാധിപത്യമര്യാദകളെ മുഴുവൻ കാറ്റിൽപ്പറത്തുകയുംചെയ്ത ദിവാൻ സർ സി.പി രാമസ്വാമി അയ്യരുടെ ആജ്ഞാനുവർത്തികളായിരുന്നു 'സ്ത്രീപക്ഷക്കാർ' എന്നൊരു അപഖ്യാതിയുണ്ടായിരുന്നു. പക്ഷേ, ഈ ജനകീയപ്രസ്ഥാനങ്ങളോ സാമുദായികപ്രസ്ഥാനങ്ങളോ


197


കുടുംബിനിയോ പൗരയോ?

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/197&oldid=162835" എന്ന താളിൽനിന്ന് ശേഖരിച്ചത്