Jump to content

താൾ:Kulastreeyum Chanthapennum Undayathengane.djvu/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
കീഴാളപഠനങ്ങൾ അഥവാ Subaltern Studies
ബ്രിട്ടിഷ് അധികാരത്തിനെതിരെ ഇന്ത്യയുടെ പല ഭാഗങ്ങളിലേയും കീഴാളവിഭാഗങ്ങൾക്കിടയിൽനിന്നുണ്ടായ എതിർപ്പിനെ സാമ്പ്രദായികചരിത്രരചനാരീതികൾ അധികവും അവഗണിക്കുകയാണുണ്ടായത്. ദേശീയപ്രസ്ഥാനത്തിന് കേന്ദ്രപ്രാധാന്യം കല്പിച്ച ദേശീയവാദചരിത്രമോ (Nationalist history) മാർക്സിസ്റ്റ് ചരിത്രമോ പോലും വേണ്ടത്ര പ്രാധാന്യം ഈ ചെറുത്തുനില്പുകൾക്ക് നൽകിയില്ല. ഈ തമസ്കരണത്തിനെതിരെയുളള നീക്കമാണ് 'കീഴാളപഠനങ്ങൾ' എന്ന് ആ പ്രസ്ഥാനത്തിന്റെ വക്താക്കൾ അവകാശപ്പെടുന്നു. ഔദ്യോഗികരേഖകളിലും ദേശീയ-മാർക്സിസ്റ്റ് ചരിത്രത്തിലും നിശബ്ദരാക്കപ്പെട്ട, അല്ലെങ്കിൽ പാർശ്വവൽക്കരിക്കപ്പെട്ട, ജനവിഭാഗങ്ങളുടെ ചെറുത്തുനിൽപ്പുകളെ വെളിച്ചത്തുകൊണ്ടുവരിക, അവരുടെ അധിനിവേശവിരുദ്ധനിലപാടുകളുടെയും തന്ത്രങ്ങളുടെയും വ്യത്യസ്തത അടയാളപ്പെടുത്തുക മുതലായ ലക്ഷ്യങ്ങളായിരുന്നു ഈ സംഘത്തിന്റേത്. ഔദ്യോഗികരേഖകളെ വരികൾക്കിടയിലൂടെ വായിച്ചും പുതിയ ചരിത്രസ്രോതസ്സുകൾ കണ്ടെത്തിയും മറ്റുമാണ് 'കീഴാളചരിത്രം' മുന്നേറിയത്. 'കീഴാളചരിത്ര'ത്തിന്റെ മറ്റൊരു ധാര, ജാതി/ജന്മിത്തവിരുദ്ധസമരങ്ങളെ ദേശീയസമരത്തിന്റെ ഉപവിഭാഗമായി ചുരുക്കുന്ന വ്യവസ്ഥാപിതരീതിയെ ശക്തമായി എതിർത്തു.



19


ചരിത്രപഠനം കൊണ്ട് എന്തു കാര്യം?

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/19&oldid=162827" എന്ന താളിൽനിന്ന് ശേഖരിച്ചത്