താൾ:Kulastreeyum Chanthapennum Undayathengane.djvu/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്ന സാദ്ധ്യത ഉയർന്നുവന്നു. വ്യവസ്ഥാപിത നിരൂപണത്തിന്റെ അതിരൂക്ഷമായ ശകാരവും പരിഹാസവും 'പെണ്ണെഴുത്തി'ന്റെ വക്താക്കൾക്കു സഹിക്കേണ്ടിവന്നു. അന്തർജനത്തിന്റെയും മാധവിക്കുട്ടിയുടെയും എഴുത്തിനെ വ്യവസ്ഥാപിത ലിംഗാദർശങ്ങളിലേക്കും സാഹിത്യപ്രമാണങ്ങളിലേക്കും ഒതുക്കാൻ മുഖ്യധാരാവിമർശനത്തിനു കഴിഞ്ഞിരുന്നു. എന്നാൽ സരസ്വതിയമ്മയുടെ എഴുത്തിനെയോ സാറാ ജോസഫിന്റെ (അക്കാലത്തെഴുതിയ) കഥകളെയോ അത്തരത്തിൽ ഒതുക്കാൻ എളുപ്പമായിരുന്നില്ല. മുഖ്യധാരയിൽനിന്ന് അകന്നുനിൽക്കുന്നത് ബുദ്ധിപരമല്ലെന്ന അഭിപ്രായം ചില എഴുത്തുകാരികൾക്കുമുണ്ടായിരുന്നു. ഇക്കാലത്ത് കവിതയിലും തുറന്നരീതിയിലുള്ള സ്ത്രീപക്ഷത്തുനിന്നും ആൺകോയ്മാവിമർശനം കേട്ടുതുടങ്ങി - സാവിത്രി രാജീവൻ, വിജയലക്ഷ്മി തുടങ്ങിയവരുടെ കവിതകളിൽ. കഥാരംഗത്ത് ഗീതാ ഹിരണ്യൻ, ചന്ദ്രമതി, ഗ്രേസി തുടങ്ങിയവരുടെ സാന്നിദ്ധ്യം അനിഷേദ്ധ്യമായി. ഇവരിൽപ്പലരും 'പെണ്ണെഴുത്തി'നെക്കുറിച്ച് സംശയാലുക്കളായിരുന്നെങ്കിലും അവർ തങ്ങളുടെ രചനകളിൽ ആൺകോയ്മാരൂപങ്ങളെ അതിശക്തമായി ആക്രമിക്കാൻ മടിച്ചില്ല. പെണ്ണെഴുത്തെന്ന ആശയത്തെ എഴുത്തുകാരികൾതന്നെ തള്ളിക്കളഞ്ഞത്, വാസ്തവത്തിൽ മറ്റൊരു വിധത്തിൽ വായിക്കേണ്ടതാണ്. അന്നുവരേയും മലയാളസാഹിത്യമണ്ഡലത്തിൽ നെടുനായകത്വം വഹിച്ച പുരുഷാധികാരസ്ഥാപനമായ സാഹിത്യവിമർശനത്തിന്റെ ആധികാരികതയെയാണ് എഴുത്തുകാരികൾ തള്ളിക്കളഞ്ഞത്. സ്ത്രീകളുടെ എഴുത്തിനെ പേരിട്ടുവിളിക്കാൻ വിമർശകർക്കുണ്ടായിരുന്ന അധികാരമാണ് ചോദ്യംചെയ്യപ്പെട്ടത്. പെണ്ണെഴുത്തിനെ അനുകൂലിച്ചവരും പ്രതികൂലിച്ചവരുമായ എഴുത്തുകാരികളെല്ലാവരും കേരളത്തിലെ ആൺകോയ്മയെ അതിശക്തമായിത്തന്നെ എതിർത്തിട്ടുണ്ടെന്ന കാര്യം വളരെ പ്രസക്തമാണ്. സമീപകാലത്ത് മലയാളസാഹിത്യരംഗത്തേക്ക് സ്ത്രീകളുടെ കടന്നുകയറ്റംതന്നെ ഉണ്ടായിട്ടുണ്ട് - പ്രത്യേകിച്ച് ചെറുകഥാരംഗത്ത്. ഇന്നവർ നേടിയ വിജയം മുമ്പുപറഞ്ഞ വിമർശകതിരസ്ക്കാരവുമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് വാദിക്കാവുന്നതാണ്.

എഴുത്തിന്റെ ലോകത്തേക്ക് പ്രവേശനംലഭിക്കാത്ത സ്ത്രീകളും ആത്മാഖ്യാനങ്ങളിലൂടെ രംഗപ്രവേശം ചെയ്തുകഴിഞ്ഞു. നളിനി ജമീലയുടെ ആത്മകഥ വലിയ വിവാദം സൃഷ്ടിച്ചെങ്കിലും പുതിയ ഇടങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. 'എഴുത്തുകാരി' എന്ന അംഗീകാരം പിടിച്ചുവാങ്ങാൻ അവർ നടത്തിയ ഉറച്ചശ്രമം മലയാളസാഹിത്യത്തിന്റെ വരേണ്യതയെ വെളിച്ചത്തുകൊണ്ടുവരികയും ചെയ്തു.


കീഴാളസ്ത്രീകൾക്ക് പ്രവേശനമില്ല!

നാടകരംഗത്ത് ഇന്ന് ഒരു സ്ത്രീപക്ഷം രൂപപ്പെട്ടു കഴിഞ്ഞു. സുധി, രാജേശ്വരി, സജിത, ശ്രീജ, ശ്രീലത തുടങ്ങിയ കഴിവുറ്റ നാടകപ്രവർത്തകർ ഇന്ന് സജീവമായുണ്ട്. സ്ത്രീപക്ഷചർച്ചകളുടെ അന്തരീക്ഷം അഭിനേത്രി പോലുള്ള സംഘങ്ങൾക്കു ജന്മം നൽകി. കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ വനിതാകലാജാഥകളും 1980കളിലെ സമത തുടങ്ങിയ സംഘങ്ങളും പിന്നീടു നടന്ന സ്ത്രീപക്ഷ നാടകക്യാമ്പുകളും സ്ത്രീപക്ഷനാടകമെന്ന ആശയത്തെ പ്രത്യേകരീതികളിൽ വ്യാഖ്യാനിച്ചു. വളരെക്കാലത്തെ പിൻനിലയെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഇന്നത്തെ ഊർജ്ജം സ്ത്രീപക്ഷ നാടകപ്രവർത്തകർ സമ്പാദിച്ചത്. നാടകരംഗത്ത് പുരുഷന്മാർ സ്ത്രീവേഷംകെട്ടുന്ന പതിവ് 1940കളോടെ അകന്നുതുടങ്ങി. 1940കളിലെ മലയാള നാടകവേദിയിലേക്ക് അഭിനേതാക്കളായി നിരവധി സ്ത്രീകൾ കടന്നുവന്നു - തങ്കം വാസുദേവൻനായർ, സി.കെ. രാജം, ഓമല്ലൂർ ചെല്ലമ്മ, അമ്പലപ്പുഴ മീനാക്ഷിയമ്മ, സി.കെ. സുമതിക്കുട്ടിയമ്മ, കൊടുങ്ങല്ലൂർ അമ്മിണിയമ്മ തുടങ്ങിയവർ. ഈ ദശകത്തിലെ രാഷ്ട്രീയപ്രക്ഷോഭങ്ങളുടെ ഭാഗമായി ഉയർന്നുവന്ന കലാപ്രവർത്തനം നിരവധി സ്ത്രീകളെ ദൃശ്യകലാവേദികളിലെത്തിച്ചു. പിന്നീട് കെ.പി.എ.സി. മുതലായ പ്രസ്ഥാനങ്ങളിലൂടെ കൂടുതൽ സ്ത്രീകൾ അഭിനയരംഗത്തെത്തി.

നാടകനടികളുടെ സ്ഥിതി ഇതായിരുന്നെങ്കിൽ, നർത്തകിമാരുടെ സ്ഥിതി ദയനീയമായിരുന്നു. 'മോഹിനിയാട്ട'മെന്ന നൃത്തരൂപം അഴിഞ്ഞാട്ടംമാത്രമാണെന്ന ശക്തമായ പ്രചരണത്തെ ചെറുത്തുകൊണ്ടാണ് മഹാകവി വള്ളത്തോൾ അതിനെ പുനരുദ്ധരിക്കാൻ ശ്രമിച്ചത്. ഇതിനായി അദ്ദേഹമേർപ്പെടുത്തിയ 'സദാചാരസംവിധാന'ത്തെക്കുറിച്ച് അദ്ദേഹത്തിന്റെ 'കേരളകലാമണ്ഡല'ത്തിലെ ആദ്യകാല പ്രവർത്തകരിലൊരാളായിരുന്ന വിഖ്യാതകഥകളിനടൻ കലാമണ്ഡലം കൃഷ്ണൻനായർ എഴുതിയിട്ടുണ്ട്. ലൈംഗികമായ എല്ലാ സൂചനകളിൽനിന്നും നൃത്തകലയെ വിമുക്തമാക്കിക്കൊണ്ടാണ് അതിനെ പുനരുദ്ധരിക്കേണ്ടതെന്ന ധാരണ അക്കാലത്ത് ശക്തമായിരുന്നു.

നാടകത്തിന്റെ കാര്യമെടുത്താൽ, കാക്കാരിശ്ശിനാടകംപോലുള്ള കീഴാളകലാരൂപങ്ങളിൽ സ്ത്രീകൾ അഭിനയിച്ചിരുന്നു; അക്കാലത്ത് കാക്കാരിശ്ശിനാടകത്തിന് നല്ല ജനപ്രീതിയുണ്ടായിരുന്നെന്ന സൂചനകളുമുണ്ട്. അപ്പോൾ ഈ കലാരൂപങ്ങളിലൂടെ രംഗപരിചയം നേടിയ കീഴാളകലാകാരികൾക്ക് ആധുനികനാടകത്തിലേക്ക് എളുപ്പത്തിൽ


185


പുതിയ സാഹിത്യം, പുതിയ കല, പുതിയ സ്ത്രീത്വം

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/185&oldid=162822" എന്ന താളിൽനിന്ന് ശേഖരിച്ചത്