ഇവർ പ്രചരണം നല്കി - ദുഃസ്വഭാവിയായ ഭർത്താവിനെ നേർവഴിയിലെത്തിക്കുന്ന നല്ലവളായ ഭാര്യ, സ്ത്രീകളെക്കുറിച്ച് മോശം അഭിപ്രായംകൊണ്ടുനടക്കുന്ന ഭർത്താവിന്റെ മുന്നിൽ കഴിവുതെളിയിക്കുന്ന ഭാര്യ തുടങ്ങിയവയായിരുന്നു ഇതിവൃത്തങ്ങൾ.
എന്നാൽ മലയാളസാഹിത്യത്തിൽ ചിരപ്രതിഷ്ഠനേടിയ സ്ത്രീകഥാപാത്രങ്ങളാരും ഇവരുടെ സാഹിത്യത്തിലല്ല സൃഷ്ടിക്കപ്പെട്ടതെന്ന വസ്തുത എടുത്തുപറയേണ്ടുന്നതുതന്നെ. ചന്തുമേനോന്റെ ഇന്ദുലേഖ, കുമാരാനാശാന്റെ ചിന്താവിഷ്ടയായ സീത എന്നിവയിലെ സ്ത്രീകഥാപാത്രങ്ങൾക്ക് അന്നത്തെ വായനക്കാരികൾക്കിടയിൽ നല്ല സ്വാധീനമുണ്ടായിരുന്നു. അന്നത്തെ അഭ്യസ്തവിദ്യരായ സ്ത്രീകളുടെ ഹൃദയങ്ങളിൽ നിശ്ശബ്ദം ഉയർന്നുവന്ന ചോദ്യങ്ങളാണ് ആശാൻ സീതയെക്കൊണ്ട് ചോദിപ്പിച്ചതെന്ന് പിൽക്കാലത്ത് ലളിതാംബികാ അന്തർജനം പറഞ്ഞിട്ടുണ്ട്. നിരൂപകരുടെ 'നല്ലകുട്ടികളാ'യിരുന്ന, 'സ്ത്രീസഹജഗുണങ്ങൾ'ക്കനുസൃതമായി എഴുതിക്കൊണ്ടിരുന്ന മിക്ക സ്ത്രീകളെയും ഇന്നത്തെ വായനക്കാർ ഓർമ്മിക്കുന്നില്ലെന്നതാണ് വാസ്തവം! നേരെമറിച്ച്, പുരുഷന്മാരോട് മത്സരിച്ച് സാഹിത്യരംഗത്ത് ഇടംകണ്ടെത്തിയ എഴുത്തുകാരികളെയാണ് നാമിന്നും ഓർക്കുന്നത്. പുരുഷാധിപത്യം കൽപ്പിക്കുന്ന 'നല്ലസ്ത്രീമാനദണ്ഡ'ത്തിനു വഴങ്ങുന്ന എല്ലാ സ്ത്രീകൾക്കും ഒരു പാഠമുണ്ട് ഇതിൽ!
ആധുനികസാഹിത്യത്തിന് വായനക്കാരികൾ വർദ്ധിച്ചുവന്ന കാലംകൂടിയായിരുന്നു ഇത്. ഇന്ദുലേഖ, മാർത്താണ്ഡവർമ്മ മുതലായ വിശിഷ്ടകൃതികളുടെ നിരവധി അനുകരണങ്ങൾ വിപണിയിലുണ്ടായിരുന്നു; അവയ്ക്ക് നല്ല ചെലവുമുണ്ടായിരുന്നു. സ്ത്രീകളുടെ നോവൽവായന അവരെ കുഴിയിൽ ചാടിക്കുമെന്ന് മുന്നറിയിപ്പു നൽകിയ ലേഖനങ്ങളുംമറ്റും ഇക്കാലത്ത് തീരെ അസാധാരണമല്ലായിരുന്നു - നോവൽവായന അവരെ അലസകളും അഹങ്കാരികളും തർക്കപ്രിയകളും 'അപ്രായോഗിക ആദർശങ്ങളു'ടെ വക്താക്കളുമായിത്തീർക്കുമെന്നായിരുന്നു ഈ പരാതിക്കാരുടെ അഭിപ്രായം. ആദർശജീവിയായിത്തീരുന്ന വായനക്കാരി വിവാഹത്തിന്റെ യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടില്ലെന്ന് ചില ലേഖകർ ഭയപ്പെട്ടു. വായനമൂലം നവപുരുഷാധിപത്യത്തിന്റെ ചിട്ടകൾക്ക് വഴങ്ങാൻ സ്ത്രീകൾ എളുപ്പത്തിൽ സമ്മതിക്കുന്നില്ല എന്നതായിരുന്നു ഈ പരാതികളുടെ സാരാംശം!
ഇതൊക്കെയാണെങ്കിലും വായനക്കാരികളുടെ എണ്ണം കൂടിത്തന്നെവന്നുവെന്ന് അനുമാനിക്കാം - ആനുകാലികങ്ങളിലെ സാഹിത്യചർച്ചകളിലും മറ്റു വാദപ്രതിവാദങ്ങളിലും പങ്കെടുത്ത സ്ത്രീകളുടെ എണ്ണം വർദ്ധിച്ചുവെന്നാണ് സൂചന. പത്രമാസികാപ്രസാധനരംഗത്ത് നിരവധി സ്ത്രീകൾ പ്രവർത്തിച്ചുതുടങ്ങിയിരുന്നു. ബി. ഭാഗീരഥിയമ്മ (മഹിള), അന്ന ചാണ്ടി (ശ്രീമതി), ബി. കല്യാണിയമ്മ (ശാരദ), എം. ഹലീമാബീവി (മുസ്ലീംവനിത) എന്നിവർ ഇക്കൂട്ടത്തിൽപ്പെട്ട ചിലർമാത്രമായിരുന്നു.
പക്ഷേ, 'സ്ത്രീഗുണാനുസാരിയായ' സാഹിത്യമാണ് സ്ത്രീക്കു ഭൂഷണമെന്ന് ഉറക്കെ പ്രഖ്യാപിച്ചിരുന്നവർപോലും നിർണ്ണായകാവസരങ്ങളിൽ മാറിച്ചവിട്ടിയെന്നകാര്യം ഓർക്കാതെവയ്യ. 1932-ൽ എറണാകുളത്തുവച്ചുനടന്ന സാഹിത്യപരിഷത് സമ്മേളനത്തിൽ ബി. ഭാഗീരഥിയമ്മ നടത്തിയ നാടകീയപ്രഖ്യാപനം ഒരുദാഹരണമാണ്. 'സ്ത്രീഗുണ'ങ്ങൾ പ്രകാശിപ്പിക്കാനുള്ള കഴിവാണ് സ്ത്രീയുടെ സാഹിത്യവാസനയ്ക്കും പിന്നിൽ എന്ന് പല വേദികളിലും (സാഹിത്യപരിഷത്‌വേദികളിലും) പ്രസംഗിച്ചിരുന്ന ഇവർ പുരുഷനും സ്ത്രീക്കും പരിഷത്‌സമ്മേളനത്തിൽ സമമായ പങ്കാളിത്തം അനുവദിക്കാത്തതിനെച്ചൊല്ലി പരസ്യപ്രതിഷേധം നടത്തി.
എറണാകുളത്തുവച്ചു സാഹിത്യപരിഷത്തിന്റെ അനുബന്ധമായി നടത്തപ്പെട്ട മഹിളാസമ്മേളനത്തിൽ പ്രസംഗിച്ചപ്പോൾ പുരുഷസാഹിത്യമെന്നും സ്ത്രീസാഹിത്യമെന്നും രണ്ടു വിഭാഗങ്ങൾ സൃഷ്ടിച്ച്, ഒരു സാഹിത്യ
178