താൾ:Kulastreeyum Chanthapennum Undayathengane.djvu/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്കുന്ന സ്വഭാവഗുണങ്ങൾ പ്രകൃതിതന്നെ സ്ത്രീക്കു കൽപ്പിച്ചിരിക്കുന്നുവെന്ന ധാരണതന്നെ പുതിയതായിരുന്നു. (വീട്/പുറംലോകം എന്ന വേർതിരിവുതന്നെ 19-ാം നൂറ്റാണ്ടിൽ സൃഷ്ടിക്കപ്പെട്ടതിനെക്കുറിച്ച് മുമ്പു വിവരിച്ചുവല്ലോ). ഈ ധാരണയെ ആശ്രയിച്ച എഴുത്തുകാരികളിൽ പലരും 'സ്ത്രീസഹജഗുണങ്ങ'ളായി എണ്ണപ്പെട്ട സ്നേഹം, ക്ഷമ, ദയ, വാത്സല്യം മുതലായവയെ പ്രകാശിപ്പിക്കുന്ന രചനകളാണ് സ്ത്രീകൾ എഴുതേണ്ടതെന്ന ഒരു കുറിപ്പടി പാസാക്കി! സാരോപദേശകഥകൾ, നാടോടിക്കഥകളുടെയും പുരാണകഥകളുടെയും പുനരാഖ്യാനങ്ങൾ... ഇതൊക്കെ 'സ്ത്രീസഹജഗുണങ്ങ'ളെ അംഗീകരിച്ചുകൊണ്ടുള്ള സാഹിത്യപ്രവർത്തനമായി തിരിച്ചറിയപ്പെട്ടു. കുട്ടികൾക്ക് നല്ല കഥകൾ അമ്മമാർ പറഞ്ഞുകൊടുത്തുകൊണ്ട് അവരെ നല്ല മാർഗ്ഗത്തിലേക്കു തിരിച്ചുവിടുന്ന പ്രവർത്തനത്തിന്റെ അൽപ്പംകൂടി വിപുലീകരിച്ച പതിപ്പല്ലേ ഇതെന്ന ന്യായമായ സംശയം ഉന്നയിക്കാവുന്നതാണ്. എന്തായാലും അന്ന് അറിയപ്പെട്ടിരുന്ന പല എഴുത്തുകാരികളും - അമ്പാടി കാർത്യായനിയമ്മ, തരവത്ത് അമ്മാളുഅമ്മ, ബി. കല്യാണിഅമ്മ തുടങ്ങിയവർ ഇത്തരം സാഹിത്യരചനയിൽ ഏർപ്പെട്ടുമിരുന്നു.

ചെറുകഥയുംമറ്റുമെഴുതാൻ ഇവരിൽ പലരും ശ്രമിച്ചിരുന്നു; അവിടെയും 'നല്ല മാതൃകകൾ' സാഹിത്യത്തിലൂടെ അവതരിപ്പിച്ച് നല്ലവഴികാട്ടാനാണ് അവരധികവും ശ്രമിച്ചത്. അക്കാലത്തെ സാഹിത്യനിരൂപകരിൽ പലരും ഇവരെ തങ്ങളുടെ 'പരിധിമറക്കാത്ത എഴുത്തുകാരികളെ'ന്ന് വിളിച്ചഭിനന്ദിക്കുകയും ചെയ്തു. 'സ്ത്രീസ്വാതന്ത്ര്യപ്രസംഗം' നടത്താത്ത എഴുത്തുകാരികൾക്ക് പ്രത്യേക അഭിനന്ദനം ലഭിച്ചു; അങ്ങനെ ചെയ്തവർക്ക് നിരൂപകരുടെവക പരിഹാസവും കിട്ടിയിരുന്നു. തരവത്ത് അമ്മാളുഅമ്മയുടെ മരണത്തെത്തുടർന്ന് സഞ്ജയൻ (എം.ആർ. നായരുടെ തൂലികാനാമം - കേരളത്തിൽ പരക്കെ അറിയപ്പെട്ടിരുന്ന നിരൂപകനും ഹാസ്യലേഖനങ്ങളുടെ കർത്താവുമായിരുന്നു ഇദ്ദേഹം) എഴുതിയ അനുസ്മരണത്തിൽ (1936) ഈ പുകഴ്ത്തലും ഇകഴ്ത്തലും കാണാം. തരവത്ത് അമ്മാളുവമ്മയുടെ പുരാണപുനരാഖ്യാനങ്ങളെപ്പറ്റി, എഴുത്തിന്റെ ആ മാതൃക പിൻതുടരുന്നതിന്റെ മെച്ചങ്ങളെക്കുറിച്ച് അയവിറക്കിയശേഷം അദ്ദേഹം വായനക്കാരികളെ ഉപദേശിച്ചു: '...ബഹളമില്ലാതെ തങ്ങൾ വിചാരിച്ചേടത്തു കാര്യമെത്തിക്കുന്നതു സ്ത്രീയുടെ പ്രത്യേക സാമർത്ഥ്യവുമാണ്... ആ

176

പുതിയ സാഹിത്യം, പുതിയ കല, പുതിയ സ്ത്രീത്വം


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/176&oldid=162812" എന്ന താളിൽനിന്ന് ശേഖരിച്ചത്