താൾ:Kulastreeyum Chanthapennum Undayathengane.djvu/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുരുഷന്മാരെ കെണിയിൽപ്പെടുത്താൻ നടക്കുന്നവരാണെന്നും അവർ 'സ്തനംകാട്ടി ധനം പറിക്കുന്നു'വെന്നു പ്രാസമൊപ്പിച്ചു പറയാനും 19-ാം നൂറ്റാണ്ടിലെ മിഷണറിമാർക്കു മടിയുണ്ടായിരുന്നില്ല (എന്നാൽ നേരത്തെ പറഞ്ഞതുപോലെ, മാറുമറച്ചുനടക്കുന്ന സ്ത്രീയാണ് വേശ്യ എന്നായിരുന്നു ഈ നാട്ടിൽ പരക്കെയുള്ള വിശ്വാസം!). കേരളത്തിനു പുറത്തുപോയി വിദ്യാഭ്യാസംചെയ്ത മലയാളികളിലും ഈ വിശ്വാസം പതുക്കെ വേരുറച്ചുതുടങ്ങിയിരുന്നു. 1915ൽ മലബാറിലെ സാമൂഹ്യജീവിതത്തെക്കുറിച്ച് എഴുതിയ ഫ്രെഡ് ഫാസറ്റ് നായർസ്ത്രീകളുടെ വസ്ത്രധാരണത്തിലുണ്ടായിക്കൊണ്ടിരുന്ന മാറ്റത്തെ അല്പം ആശങ്കയോടെയാണ് കണ്ടത്:


Kulasthree Chapter seven pic05.jpg
DownArrow.png

മാന്യസ്ത്രീകൾ മാറുമറച്ചുകൂട എന്ന ധാരണ സർവ്വത്ര നിലവിലുള്ള മലബാറിൽ അടുത്തിടെ ഈ സമ്പ്രദായത്തെക്കുറിച്ച് ഒരുതരം നാണക്കേട് മെല്ലെ പടർന്നുതുടങ്ങിയിരിക്കുന്നു; വിശേഷിച്ചും [പുറത്ത്] യാത്രചെയ്തിട്ടുള്ളവർക്കിടയിൽ. വസ്ത്രം പാരമ്പര്യമനുസരിച്ചാണല്ലോ [നിർണ്ണയിക്കപ്പെടുന്നത്]; ലജ്ജയെക്കുറിച്ചുള്ള പൊള്ളയായ ധാരണകൾ ഉന്നതകുലജാതയായ നായർ വനിതയുടെ നടത്തയിൽ പ്രകടമാകുന്ന സ്വാഭാവിക

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/138&oldid=162770" എന്ന താളിൽനിന്ന് ശേഖരിച്ചത്