Jump to content

താൾ:Kulastreeyum Chanthapennum Undayathengane.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ചരിത്രപഠനം കൊണ്ട് എന്തു കാര്യം?


ഒരു വിഷയമെന്ന നിലയ്ക്ക്, ഒരു തരം വിജ്ഞാനമെന്ന നിലയ്ക്ക്, ചരിത്രം നാമെന്തിനു പഠിക്കണം? ഈ ചോദ്യത്തിന് ഉത്തരം കാണാതെ സ്ത്രീകളുടെ ചരിത്രത്തെക്കുറിച്ച് അന്വേഷിക്കുന്നതിൽ അർത്ഥമില്ല. ചരിത്രമെന്ന പഠനവിഷയത്തെക്കുറിച്ച് നമ്മുടെയിടയിൽ സാധാരണയായി കണ്ടുവരുന്ന തെറ്റിദ്ധാരണകൾ നീക്കാനാണ് ഈ ആമുഖാദ്ധ്യായം ശ്രമിക്കുന്നത്. ഇന്നു പ്രചാരം നേടിയിരിക്കുന്ന പുതിയ ചരിത്രരചനാരീതികളുടെ ഒരു ഏകദേശചിത്രവും ഇവിടെ വരച്ചിടാൻ ശ്രമിക്കുന്നു.


മാറുന്ന ചരിത്രപഠനം

മലയാളിസ്ത്രീക്ക് അവളുടേതായ ചരിത്രമുണ്ടോ എന്ന് പലരും ചോദിച്ചുതുടങ്ങിയ കാലമാണ് നമ്മുടേത്. നാം ഇന്നത്തെ അവസ്ഥയിൽ എങ്ങനെയെത്തി, പുരോഗമനകേരളത്തിൽ സ്ത്രീകൾ ഇത്രയധികം അവശതകൾ അനുഭവിക്കുന്നതെന്തുകൊണ്ട് മുതലായ ചോദ്യങ്ങൾ കഴിഞ്ഞ കാലങ്ങളിലേക്ക് ഒന്നുകൂടി ഇറങ്ങിച്ചെല്ലാനും പുതിയ ഉത്തരങ്ങൾ തേടാനും നമ്മെ പ്രേരിപ്പിക്കുന്നവയാണ്. ഇത്തരം അന്വേഷണങ്ങൾ കേരളത്തിൽ ഇന്നു


13


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/13&oldid=162761" എന്ന താളിൽനിന്ന് ശേഖരിച്ചത്