Jump to content

താൾ:Kshathra prabhavam 1928.pdf/260

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൪൮ == ക്ഷത്രപ്രഭാവം == വൈദ്യൻ - (നാഡി നോക്കീട്ട്) റാണാ തിരുമനസ്സിലെ ജീവിതലീല സമാപിച്ചു. ഇനി സംസ്കാരത്തിനു വേണ്ടുന്ന ഏർപ്പാടു ചെയ്യാം.

	 ഗോവിന്ദ  – പുരുഷോത്തമാ! മേവാഡിന്റെ പ്രഭാകരാ! ഈ പഴയ  മിത്രത്തെ ഉപേക്ഷിച്ച് അങ്ങുന്നെവിടേയ്ക്കു പോയി? (എന്നു  പറഞ്ഞു വിലപിച്ചുകൊണ്ടു റാണയുടെ മൃതശരീരത്തിന്റെ  പാദങ്ങളിൽ കിടന്നുരുളുന്നു.)
                          (സകല രജപുത്ര സേനാനികളും മുട്ടുകുത്തി റാണയുടെ ചരണങ്ങളെ സ്പർശിക്കുന്നു.)
          പൃത്ഥ്വി--    വീരശിഖാമണേ! അങ്ങുന്നു സ്വപുണ്യപൂരം കൊണ്ട് ആർജ്ജിതമായിരിക്കുന്ന സ്വർഗ്ഗലോകം ഗമിച്ചാലും!       അങ്ങയുടെ യശോധാവാള്യം കേവലം രജപുത്രന്മാരുടെ തന്നെയല്ലാ, സമസ്ത മനുഷ്യവർഗ്ഗത്തിന്റേയും 		        ഹൃദയാന്ധകാരത്തെകളയുന്നതിനു പര്യാപ്തമായിപ്രളയപര്യന്തം നിലനില്കട്ടെ. അങ്ങയുടെ കീർത്തികഥ 		        ഇതിഹാസഗ്രന്ഥങ്ങളുടേ പത്രങ്ങളിൽ തങ്കരേഖയിൽ ലേഖനം ചെയ്യുമാറാകട്ടെ; ഉരാവലി 		       പർവ്വതങ്ങളുടെഅത്യുന്നതങ്ങളായ താഴ്വരകളിൽ പ്രതിധ്വനിതമാകട്ടെ. രാജസ്ഥാനത്തിലെ വയൽ, വനം, 		       പർവ്വതം എന്നിവകൾ അങ്ങയുടെ അക്ഷയസ് മൃതി കൊണ്ടു സദാ പവിത്രമായിത്തീരട്ടെ;

യ വ നി ക.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/260&oldid=162709" എന്ന താളിൽനിന്ന് ശേഖരിച്ചത്