അഞ്ചാമങ്കം ൨൪൭ ഇരുപത്തഞ്ചു വർഷപര്യന്തം ഞാനൊരുമിച്ചുപർവതങ്ങളിലും, വിപിനങ്ങളിലും വസിച്ചു.നാനാപ്രകാരത്തിലുള്ള കഷ്ടതകളനുഭവിച്ചിട്ടുള്ള നരവംശാവതംസങ്ങളുടെ പക്കലാണു ഞാൻ തന്നെ സമർപ്പിക്കുന്നത്. താൻ അവരെ പരിത്യജിക്കാത്തപക്ഷം അദ്ധർമ്മിഷ്ഠന്മാരും തന്നെ ഒരിക്കലും വിട്ടുപിരിയുകയില്ല. അവരെല്ലാവരും പ്രതാപസിംഹന്റെ പുത്രനുവേണ്ടി പ്രാണത്യാഗം ചെയ് വാൻ സന്നദ്ധന്മാരാണ്. മേവാട് രാജ്യഭാരത്തെ ഞാൻ തന്റെ ശിരസ്സിൽ അർപ്പിക്കുന്നു. ചിത്തേരു കൂടി അതിലുൾപ്പെടുന്നതിനു സാധിച്ചിട്ടില്ലല്ലോ എന്നൊരു മനസ്താപമേ എനിക്കുള്ളു. ചിത്തോരിനെ ഉദ്ധരിക്കേണ്ട ഭാരം തനിക്കാണു വന്നുകൂടിയിരിക്കുന്നത്. അതിനു സംഗതി വരേണമെന്നു ഞാൻ തന്നെ അനുഗ്രഹിക്കുന്നു. ആശീർവാദത്തോടുകൂടി ഞാൻ നിഷ്കളങ്കമായ എന്റെ ഖഡ്ഗത്തെ തനിക്കു തരുന്നു. (അമരസിംഹനു വാൾ കൊടുത്ത്) ഈ ഖഡ്ഗത്തെ സദാ ഉജ്വലിപ്പിക്കുകയും ഇതിന്മേൽ കളങ്കം ബാധിക്കാതെ സൂക്ഷിക്കുകയും ചെയ്യുമെന്നു ഞാൻ വിശ്വസിക്കുന്നു. മകനേ!, ഇനിയെന്താണു പറയേണ്ടത്? താൻ വിജയിയും യശസ്വിയും സുഖിയും ചിരംജീവിയുമായി വാഴുമെന്നു ഞാൻ ആശീർവദിക്കുന്നു. അമരസിംഹൻ പിതാവിന്റെ ചരണാരവിന്ദങ്ങളെ സ്പർശിക്കുന്നു.
പ്രതാപസിംഹൻ മൂർദ്ധാവിൽ കൈ വച്ച് മകനെ അനുഗ്രഹിക്കുന്നു)
പ്രതാപ – (അല്പനേരം മൗനമായി കിടന്നിട്ട്) എനിക്ക് കണ്ണു കാണാതാകുന്നു. ശ്വാസം പോകുന്നില്ല. അമരസിംഹാ! താനെവിടേയാണ്? മകനേ! അടുത്തുവരൂ, കുറേക്കൂടി അടുത്തുവരൂ. ഞാനിതാ പോകുന്നു--
പ്രിയതമേ ലക്ഷ്മി! നിൽക്കൂ! ഞാൻ വരുന്നുണ്ട്.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.