താൾ:Kshathra prabhavam 1928.pdf/258

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൪൬ ==ക്ഷത്രപ്രഭാവം ==

 പ്രതാപ    –  എന്റെ പിൻഗാമിയായി ഒരുവീരപുത്രനുണ്ടായിരുന്നുവെങ്കിൽ  	   
                എനിക്കു സമാധാനമുണ്ടായിരുന്നു. പക്ഷേ----ആവൂ----(ശയ്യയിൽ    		      
                കിടന്നുരുളുന്നു)
 ഗോവിന്ദ    –   തിരുമനസ്സിലേക്കു ദുസ്സഹമായ വേദനയുണ്ടോ ?
 പ്രതാപ      –  ഉം,  ഗോവിന്ദസിംഹാ! പക്ഷേ ശരീരമല്ല, മാനസമാണു . ഞാൻ 		       
                 പകുതി തീർത്തുവച്ച പണിഎന്റെ  മരണശേഷം അധോഗതിയെ  		      
                 പ്രാപിക്കും.
  ഗോവിന്ദ   –  എങ്ങനെ ?
  
   പ്രതാപ   –  അമരസിംഹൻ സമ്മാനലോഭം കൊണാടു ഞാനിത്രയൊക്കെ   	           
                 കഷ്ടപ്പെട്ടു ഉദ്ധരിച്ച രാജ്യത്തെ മുഗളന്മാരുടെ പക്കൽ സമർപ്പിക്കും.
   ഗോവിന്ദ    – തിരുമനസ്സുകോണ്ടു അതു വിചാരിച്ചു മനസ്താപപ്പെടേണ്ട.
    പ്രതാപ    – എന്റെ ആശങ്ക നിരാസ്പദയാണെന്നു വിചാരിക്കരുത്. അമരൻ 		      
                   വിഷയിയാണ്. അയാൾക്ക് ദാരിദ്ര്യം തുടങ്ങിയ 	 കഷ്ടതകളനുഭവിക്കുന്നതിനു ശക്തിയില്ല. 
                   തന്നിമിത്തം  എന്റെ  മരണശേഷം എന്റെ കുടീരത്തിന്റെ സ്ഥാനത്ത് ഒരു പ്രസാദം 	   
                   കാണുമെന്നും  മേവാഡ ഭൂമി മുഗളന്മാർക്കധീനമാകുമെന്നും എനിക്കൊരാശങ്കയുണ്ട്. 
                   നിങ്ങളും   അതിനനുവദിച്ചേക്കാനിടയുണ്ട്.
  ഗോവിന്ദ   – ഒരിക്കലും അതുണ്ടാകുകയില്ല. ഞാൻ ബാപ്പാറാണായെ സാക്ഷ്യപ്പെടുത്തിക്കൊണ്ടു സത്യം ചെയ്യുന്നു.
  പ്രതാപ    – എന്നാൽഎനികാകൽപ്പം ആശ്വാസത്തോടെ മരിക്കാം. (അമരസിംഹന്റെ നേരെ നോക്കി)
                  അമരാ, അടുത്തു വരൂ. ഞാൻ  യാത്രയായി. കേൾക്കൂ, ഞാൻ      പോകുന്ന
                  ്ഥലത്തേക്കു  ജീവിതത്തിലൊരിക്കൽസർവ്വ ജീവജാലങ്ങൾക്കും പോകേണ്ടി 	

വരും. മകനേ!, കരയേണ്ടാ. ഞാൻ തന്നെ തനിയെ ആക്കീട്ടു പോകുന്നില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/258&oldid=162707" എന്ന താളിൽനിന്ന് ശേഖരിച്ചത്