താൾ:Kshathra prabhavam 1928.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

റോടു യുദ്ധത്തിനു പുറപ്പെട്ടാലുള്ള ഭവിശ്യത്തു ഇന്നവിധമായിരിക്കുന്നു ഞാൻ നിങ്ങളോ‌ട് അദ്യംതന്നെ പറഞ്ഞില്ലേ തിരുമേനിയുടെ വീരസ്യമൊന്നും ശമിക്കുന്നത് വരെ ചുറ്റിത്തിരിയും പക്ശ കുടുക്കിലകപ്പെടുന്ന പക്സം എന്താണ് സംഭവിക്കുകയെന്ന് ആർക്കും അറിഞ്ഞുകൂടാ ജോശി-(സ്ഥൈർയ്യത്തോടെ) ഹേ പ്രഭോ അങ്ങു ക്ശത്രിയനല്ലെന്നു ഞാൻ മുമ്പുതന്നെ അറി‌ഞ്ഞുട്ടുണ്ടെങ്കിലും തന്റെ സഹോദരൻ ഒരു വിദേശിയാൽ പരാജിതനാകപ്പെട്ടതു കണ്ട് അദ്ദേഹത്തെ പരിഹസിച്ചു ചിരിക്കത്തക്ക നീചനും ഭീരുവുമാണ് അങ്ങുന്ന് എന്നു ഞാൻ വിചാരിച്ചിരുന്നില്ല (ക്ശുഭിതയായിട്ടു കരഞ്ഞുംകൊണ്ടു മുറിയിൽ നിന്നു ബദ്ധപ്പെട്ടു പോകുന്നു) പൃത്ഥ്വി-എനിക്കെല്ലാം മനസ്സിലായി ഇവൾ രക്തപ്രിയയാണ് പക്ശേ ഇവളെക്കൊണ്ട് എന്തു ചെയ്വാൻ സാധിക്കും ഇവളോടു വല്ലതും പറയുന്നപക്സം മൌനമായി കേട്ടുകൊണ്ടിരിക്കും അതിനിടയ്ക്ക് ആരെങ്കിലും പ്രതാപസിംഹനെ നിന്ദിക്കുകയോ പരിഹസിക്കുകയോ ചെയ്തുപോയാൽ ഇവൾ ഫണമുയർത്തി പെൺപാമ്പിനെപ്പോലെ ചീറ്റുവാൻ തുടങ്ങും ഞാൻ ഇതുവരെ ചീറ്റിക്കൊണ്ടു വരുന്ന നാഗിയെ കണ്ടിട്ടില്ലെങ്കിലും ഇവളുടെ ഭാവം കാണുമ്പോൾ അവയോടാണു സാദൃശ്യം തോന്നുന്നത്

(സാവധാനത്തിൽ പോകുന്നു)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/155&oldid=162669" എന്ന താളിൽനിന്ന് ശേഖരിച്ചത്