രംഗം 5
സ്ഥാനം -ആക്ബറുടെ മുറി \ സമയം -പ്രഭാതം (ആക്ബ൪ സുഖമായി കിടന്നുകൊണ്ടു ഹൂക്കു വലിക്കുന്നു പൂരോഭാഗത്തു സലീം നിൽക്കുന്നു )
ആക്ബ൪ -സലീം മാനസിംഹ൯ തന്നെ ഒരു പ്കാരത്തിലും അപമാനിച്ചിട്ടില്ല അദ്ദേഹം വല്ലതും ചെയ്തിട്ടുണ്ടെങ്കിൽ അതെന്റെ കല്പനപ്രകാരമാണ് സലീം-ശരിതന്നെ ഇതിലും അധികമായിട്ടെന്താണ് അപമാനിക്കാനുള്ളത് ഞാ൯ ഇത്ര വലിയ രാജ്യത്തെ യുവരാജാവു് മാനസിംഹ൯ ഒരു സാധാരണ സേനാധിപതി ഹൽദിഘാട്ടിയിൽ വച്ച് അദ്ദേഹം എന്റെ കൽ
പനയെ ലേശം ബഹുമാനിക്കാതെ എനിക്കു വിരോധമായി പ്രവ൪ത്തിച്ചു ഒരു തവണയല്ലാ അനേകം പ്രാവശ്യം
ആക്ബ൪ -(കുറച്ചാലോചിച്ച് ) ഹും എങ്കിലും മാനസിംഹന്റെ പേരിൽ കുറ്റമൊന്നും ഞാ൯ കാണുന്നില്ല സലീം -അങ്ങു മാനസിംഹന്റെ തെറ്റു കാണുന്നതെങ്ങനെയാണു് അദ്ദേഹം അവിടുത്തെ സ്യാലപുത്രനല്ലേ വാസ്തവം പറയുകയാണെങ്കിൽ അങ്ങുതന്നെയാണ് അദ്ദേഹത്തെ പൂജിച്ചു ശിരസ്സിൽ കയറ്റി വച്ചിരിക്കുന്നതു് ആക്ബ൪ -കുറച്ചുവിവേകത്തോ സംസാരിക്കൂ.മാനസിംഹന്റെകുറ്റമെന്താണെന്നു താ൯ തന്നെ പറയൂ സലീം അദ്ദേഹം എന്റെ കൽപനയെ ലംഘിച്ചു
ആക്ബ൪-അദ്ദേഹത്തിന് അധികാരം കൊടുത്തതൂ ഞാ൯ തന്നെയാണ് സൈന്യാധിപ൯ അദ്ദേഹമായിരുന്നു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.